കെയര്‍ ഹോമുകളില്‍ കഴിയുന്ന വൃദ്ധരുടെ ലൈംഗീക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണമെന്ന് നിര്‍ദ്ദേശം; പോണ്‍ മൂവി കാണിക്കണം, വേശ്യകളെ ഏര്‍പ്പാടാക്കണം

വൃദ്ധ സദനത്തില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് തങ്ങളുടെ ലൈംഗീക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്ന് നിര്‍ദ്ദേശം. ലണ്ടനിലെ കെയര്‍ ഹോമുകള്‍ക്കായി ഗൈഡ് റോയല്‍ കോളജ് ഓഫ് നഴ്‌സിങ് പുറത്തിറക്കിയ മാര്‍ഗ്ഗ തത്വങ്ങളിലാണ് നിര്‍ദ്ദേശമുള്ളത്. ഹോമുകളിലെ നേഴ്‌സുമാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിര്‍ദ്ദേശ പ്രകാരം വൃദ്ധ അന്തേവാസികളെ മനം മടുപ്പില്‍ നിന്നും മോചിപ്പിക്കുന്നതിനായി അവര്‍ക്ക് നീലച്ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കാണാന്‍ കൊടുക്കണമെന്നും സ്വയംഭോഗം ചെയ്യാന്‍ സഹായം നല്‍കണമെന്നും സെക്‌സ് ടോയ്കള്‍ വാങ്ങി നല്‍കണമെന്നും ആവശ്യമെങ്കില്‍ വേശ്യകളെ വരെ ഏര്‍പ്പാടാക്കി നല്‍കണമെന്നും ആര്‍സിഎന്‍ നഴ്‌സുമാരോട് ഗൈഡിലൂടെ നിര്‍ദ്ദേശിക്കുന്നു. വൃദ്ധ അന്തേവാസികളെ അവരുടെ റൂമുകളില്‍ നഗ്നരായി കഴിയാന്‍ അനുവദിക്കണമെന്നും ഇത് പ്രകാരം ന്‌ഴ്‌സുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് പ്രകാരം കെയര്‍ ഹോമുകളിലെ അന്തേവാസികള്‍ക്ക് അവരുടെ റൂമുകളില്‍ പോണ്‍ മൂവികള്‍ ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇവര്‍ കാണുന്ന പോണ്‍ വീഡിയോകളുടെ സൗണ്ടും മറ്റും മറ്റുള്ള അന്തേവാസികളോ ജീവനക്കാരോ കേള്‍ക്കാതിരിക്കാന്‍ ഹെഡ്‌ഫോണ്‍ പ്രദാനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. തന്നെ സ്വയംഭോഗം ചെയ്യാന്‍ സഹായിക്കണമെന്ന് ഒരു കെയര്‍ഹോമിലെ അന്തേവാസി നഴ്‌സുമാരോട് ആവശ്യപ്പെട്ടത് ഇത് സംബന്ധിച്ച കേസ് സ്റ്റഡികളിലൊന്നിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

എന്നാല്‍ പലപ്പോഴും നഴ്‌സുമാര്‍ അന്തേവാസികളുടെ ഇത്തരം ആവശ്യങ്ങള്‍ അവഗണിക്കുകയാണ് പതിവെന്നും എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ഗൈഡ് കടുത്ത നിര്‍ദ്ദേശം നല്‍കുന്നു. സ്വയംഭോഗം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മെക്കാനിക്കല്‍ സ്വയംഭോഗ യന്ത്രം പ്രദാനം ചെയ്യണമെന്നും അത് എങ്ങനെയാണ് ഉപയോഗിക്കുയെന്ന് പഠിപ്പിക്കണമെന്നും ഈ ഗൈഡ് നിര്‍ദ്ദേശിക്കുന്നു. കെയര്‍ഹോമിലേക്ക് ഒരു ലൈംഗിക തൊഴിലാളിയെ എത്തിച്ച് തരണമെന്ന് ഒരു അന്തേവാസി ആവശ്യപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം ആവശ്യങ്ങളും അവഗണിക്കരുതെന്നാണ് പുതിയ ഗൈഡ് നിര്‍ദ്ദേശിക്കുന്നത്.

തങ്ങളുടെ ആഗ്രഹങ്ങള്‍ തൃപ്തമാക്കാന്‍ ഒരു ലൈംഗിക തൊഴിലാളിയെ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടാല്‍ അത് നിര്‍വഹിക്കേണ്ട ചുമതല നഴ്‌സുമാര്‍ക്കുണ്ടെന്നും പുതിയ ഗൈഡ് ഓര്‍മിപ്പിക്കുന്നു. ലൈംഗിക പ്രശ്‌നങ്ങളും മറ്റ് വൈകാരിക പ്രശ്‌നങ്ങളുമുള്ള രോഗികളെ സെന്‍സിറ്റീവായും നിയമപരമായും കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗമെന്ന നിലയിലാണ് ” ഓള്‍ഡര്‍ പീപ്പിള്‍ ഇന്‍ കെയര്‍ഹോം; സെക്‌സ്, സെക്ഷ്വാലിറ്റി ആന്‍ഡ് ഇന്റിമേറ്റ് റിലേഷന്‍ഷിപ്പ്” എന്ന പേരിലുള്ള ഗൈഡിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കെയര്‍ഹോമില്‍ വേണ്ടത്ര ഇടമുണ്ടെങ്കിലും ഓരോ അന്തേവാസിക്കും ആഗ്രഹമുണ്ടെങ്കിലും അവരെ റൂമുകളില്‍ നഗ്നരായി കഴിയാന്‍ അനുവദിക്കണമെന്നും ഈ ഗൈഡ് നിര്‍ദ്ദേശിക്കുന്നു.

തങ്ങള്‍ സാധാരണ ചെയ്ത് വന്നിരുന്ന ലൈംഗിക വൃത്തികള്‍ കെയര്‍ഹോമുകളിലും തുടരാന്‍ വയോജനങ്ങള്‍ക്ക് ആഗ്രഹമുണ്ടാവുമെന്നും അതിനുള്ള സാഹചര്യമൊരുക്കിക്കൊടുക്കണമെന്നുമാണ് ഈ ഗൈഡ് നിര്‍ദ്ദേശിക്കന്നത്.

Top