സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായി തടഞ്ഞു വയ്ക്കല്‍ 4 യു.ഡി. എഫ് എം. എല്‍. എമാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ബജറ്റ് അവതരണ വേളയില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ കേസ്. ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്‍േറഷന്‍, എ.ടി ജോര്‍ജ്, എം.എ വാഹിദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജമീല പ്രകാശം, കെ.കെ ലതിക എന്നിവര്‍ നല്‍കിയ പരാതിയിലാണ് കോടതി കേസെടുത്തു.സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായി തടഞ്ഞു വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍അനുവാദമില്ലാതെ വനിതാ എം.എല്‍.എമാരെ സ്പര്‍ശിച്ചെന്ന പരാതി പ്രഥമദൃഷ്ട്യാ നിലനില്‍ക്കും നിയമസഭയിലെ സംഭവങ്ങളില്‍ കോടതി നേരിട്ട് കേസെടുക്കുന്നത് ആദ്യം.നിലവില്‍ നടക്കുന്ന ക്രെെംബ്രാഞ്ച് അന്വേഷണത്തില്‍ പുരോഗതിയില്ളെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.പ്രതിപക്ഷ എം.െല്‍.െ മാരുടെ പരാതിയില്‍ തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഡി.എസ്. നോബലാണ് കേസെടുത്തത് .കോടതി ഇവരുടെ മൊഴിയെടുത്തിരുന്നു.
നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വനിതാ എം.എല്‍.എമാര്‍ സ്പീക്കര്‍ക്കും പോലീസിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ള. ഈ സാഹചര്യത്തിലാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. കേസെടുത്ത സാഹചര്യത്തില്‍ തുടര്‍ നടപടിക്കായി പോലീസിന് കൈമാറും.

സഭാഅംഗം എന്ന നിലയില്‍ നിയമസഭാഹാളില്‍ സഞ്ചരിക്കാനുള്ള വനിതാ എം.എല്‍.എമാരുടെ അവകാശത്തെ ഭരണപക്ഷ എം.എല്‍.എമാര്‍ ചേര്‍ന്ന് തടസപ്പെടുത്തിയെന്നും അനുവാദമില്ലാതെ വനിതാ എം.എല്‍.എമാരെ സ്പര്‍ശിച്ചെന്നുമുള്ള പരാതികള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതായി കോടതി വിലയിരുത്തി. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നാല് എം.എല്‍.എമാര്‍ക്കും സമന്‍സ് അയയ്&സ്വ്ഞ്;ക്കാനും കോടതി ഉത്തരവിട്ടു.ആദ്യമായാണ് നിയമസഭയ്ക്കകത്തുണ്ടായ സംഭവത്തില്‍ സാമാജികര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുക്കുന്നത്.ബാര്‍ കോഴ വിവാദത്തില്‍ കുടുങ്ങിയ ധനമന്ത്രി കെ.എം. മാണി കഴിഞ്ഞ മാര്‍ച്ച് 13-ന് നിയമസഭയില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ഇടതുപക്ഷ എം.എല്‍.എമാര്‍ ശ്രമിക്കുന്നതിനിടെ നടന്ന സംഭവങ്ങളാണ് കോടതിയിലെത്തിയത്.ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെ ജമീലാ പ്രകാശവും എം.എ.വാഹിദ്, എ.ടി. ജോര്‍ജ് എന്നിവര്‍ക്കെതിരെ കെ.കെ. ലതികയുമാണ് പരാതി നല്‍കിയത്. സഭയിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് വനിതാ എം.എല്‍.എമാര്‍ കോടതിയെ സമീപിച്ചത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി വനിതാ എം.എല്‍.എമാര്‍ക്ക് പുറമേ സാക്ഷികളുടെ മൊഴിയെടുക്കുകയും സംഭവങ്ങളുടെ വീഡിയോ സി.ഡി തെളിവായി സ്വീകരിക്കുകയും ചെയ്തിരുന്നു. കോടതി നേരിട്ട് നടത്തിയ തെളിവെടുപ്പില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top