പീഡന കേസില്‍ പ്രതിസ്ഥാനത്ത് !.. സ്ത്രീ വിരുദ്ധതയില്‍ ഭയന്നുവിറച്ച് എറണാകുളത്തെ കോണ്‍ഗ്രസ്..!

തിരുവനന്തപുരം: എറണാകുളത്ത് ഹൈബിഐ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ ആധി യിലാണ് .പീഡനകേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനാല്‍ സ്ത്രീവിരുദ്ധ വികാരം ആഞ്ഞടിക്കും എന്ന ഭയം മണ്ഡലത്തില്‍ ഉയരുകയാണ് .സോളാര്‍ കേസിനിടയില്‍ ഉയര്‍ന്നു വന്ന ആരോപണം ശക്തമാവുകയാണ് സ്ഥാനാര്‍ഥി പട്ടിക വന്നതോടെ . കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ലൈഗിംക പീഡനത്തിന് ക്രൈംബ്രഞ്ച് കേസെടുത്തത്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്.അതിനാല്‍ എറണാകുളത്ത് സ്ത്രീവിരുദ്ധത വോട്ടര്‍മാരില്‍ സ്വാധീനിക്കുമോ എന്നും കോണ്‍ഗ്രസ് യുഡിഎഫ് കേന്ദ്രങ്ങള്‍ ഭയക്കുന്നു .

മാത്രമല്ല ക്രിമിനല്‍ കേസുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം എന്ന ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവും ഉള്ളപ്പോള്‍ ബലാല്‍സംഗകേസ് പ്രസിദ്ധീകരിക്കേണ്ടിവരുന്നത് കനത്ത തിരിച്ചടി ആവും എന്നും വിലയിരുന്നത്തുന്നു .എറണാകുളത്തെ സിറ്റിംഗ് എം പി കെ.വി തോമസ് ഉയര്‍ത്തുന്ന ഭീഷണിയും കൂടി ആകുമ്പോള്‍ വിജയസാധ്യത വിരളമാകും എന്നും വിലയിരുത്തപ്പെടുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ്, അടൂര്‍ പ്രകാശിനും, എ.പി.അനില്‍കുമാറിനുമെതിരെ സ്ത്രീത്വ അപമാനിക്കല്‍, പ്രകൃതി വിരുദ്ധ ലൈഗിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

മറ്റ് നേതാക്കള്‍ക്കെതിരെ കേടെുക്കാന്‍ കഴിയുമോയെന്ന് ക്രൈം ബ്രാഞ്ച് അന്നുതന്നെ നിയമപദേശം ചോദിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മറ്റ് ചില അഭിഭാഷകരും കേസെടുക്കാമെന്ന് നല്‍കിയ നിയമോപദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തെതന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വെട്ടിലാക്കി സോളാര്‍ കേസിലെ വിവാദയുവതി രംഗത്ത്. താന്‍ ആരോപണം ഉന്നയിച്ച എംഎല്‍എമാര്‍ മത്സരിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സിരിക്കുന്ന് പരാതിക്കാരി.

അതേസമയം എറണാകുളം ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ കെ.വി തോമസിനുള്ള പ്രതിഷേധം തണുപ്പിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമവും വിലപ്പോയില്ല. ‘എന്തിനീ നാടകം. മറ്റെല്ലാ സിറ്റിംഗ് എം.പിമാര്‍ക്കും സീറ്റ് നല്‍കിയതപ്പോള്‍ തന്നോട് മാത്രം എന്തിനിങ്ങനെ ചെയ്തു. നിങ്ങളുടെ നാടകമൊക്കെ എനിക്കറിയാം. ഒരു ഓഫറും ഇങ്ങോട്ടുവയ്ക്കേണ്ട’ എന്ന് രോഷത്തോടെ കെ.വി തോമസ് പ്രതികരിച്ചെന്നാണ് റിപ്പോര്‍ട്ട്.

സീറ്റില്ലെന്ന വിവരം തന്നെ അറിയിക്കുക പോലും ചെയ്യാതിരുന്നത് കെവി തോമസിനെ ക്ഷുഭിതനാക്കി. ബിജെപിയിലേക്ക് പോയേക്കും എന്നുളള സൂചന തരുന്ന വിധത്തില്‍ വരെ അദ്ദേഹം പ്രതികരിച്ചു. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് അപകടം മണത്തത്. ടോം വടക്കന്‍ പോയതിന്റെ ക്ഷീണം മാറാതിരിക്കുന്ന കോണ്‍ഗ്രസിന് കെവി തോമസ് കൂടി ബിജെപിയിലേക്ക് പോയാല്‍ നാണക്കേട് കൊണ്ട് തല ഉയര്‍ത്താനാവില്ല. ഇതോടെ സോണിയാ ഗാന്ധി ഇടപെട്ടു. കെവി തോമസിനെ അനുനയിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിക്ക് പ്രത്യേക നിര്‍ദേശം തന്നെ നല്‍കി.

നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എറണാകുളത്ത് എത്തണമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശവും കെ.വി തോമസ് തള്ളി. ഡല്‍ഹിയില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ കെ.വി തോമസിന്റെ വസതിയില്‍ എത്തിയാണ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്.എന്തായാലും തോമസ് മാഷിന്റെ എതിര്‍പ്പും സ്ത്രീ വിരുദ്ധതയും പി രാജീവ് എന്ന അധികായകന്റെ സ്ഥാനാര്‍ത്ഥിത്വവും എറണാകുളത്തെ വിജയപ്രതീക്ഷയില്‍ മങ്ങല്‍ ഏല്പിച്ചിരിക്കയാണ് .

Top