സ്വന്തം വോട്ടിങ് ചിത്രീകരിച്ച കാണ്‍പുര്‍ മേയര്‍ക്കെതിരേ കേസ്

കാണ്‍പുര്‍: വോട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ചിത്രീകരിച്ചശേഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ട കാണ്‍പുര്‍ മേയര്‍ക്കെതിരേ കേസ്. ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള മൂന്നാംഘട്ട പോളിങ്ങിനിടെയാണ് ബി.ജെ.പി. നേതാവുകൂടിയായ മേയര്‍ പ്രമീള പാണ്ഡെ പുലിവാല്‍ പിടിച്ചത്.

കാണ്‍പൂരിലെ ഹഡ്സണ്‍ സ്‌കൂള്‍ പോളിങ് ബൂത്തിലായിരുന്നു പ്രമീളയ്ക്കു വോട്ട്. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതു മൊെബെല്‍ ഫോണില്‍ പകര്‍ത്തിയാണ് മേയര്‍ പോളിങ് ബൂത്തില്‍നിന്നു മടങ്ങിയത്. ശേഷം ചിത്രീകരിച്ചതത്രയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. താന്‍ വോട്ട് ചെയ്യുന്നതിന്റെ ചിത്രം സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തശേഷം വോട്ട് പാഴാക്കരുതെന്ന് കുറിപ്പിടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം വിവാദമായതോടെ ചിത്രവും കുറിപ്പും നീക്കി. ഇതു ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ മേയര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ചു. വോട്ടെടുപ്പിന്റെ രഹസ്യാത്മകത ലംഘിച്ചതെന്നതടക്കമുള്ള തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനക്കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. പോളിങ് ബൂത്തില്‍ മേയര്‍ മൊെബെല്‍ ഫോണില്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യം പകര്‍ത്തിയെന്നു കണ്ടെത്തിയതായി ജില്ലാ മജിസ്ട്രേറ്റ് നേഹാ ശര്‍മ പറഞ്ഞു.

മറ്റൊരു ബി.ജെ.പി. നേതാവായ നവാബ് സിങ്ങും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചതിനു കേസില്‍പ്പെട്ടിട്ടുണ്ട്. സിസാമൗ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യുന്നതിന്റെയും തെളിവായി വിവിപാറ്റില്‍ താമര ചിഹ്നത്തിലുള്ള സ്ലിപ്പ് പ്രത്യക്ഷപ്പെടുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് നവാബ് ചിത്രീകരിച്ചത്.

Top