തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവ നടിക്കെതിരായ മോശം പരാമർശത്തിൽ പി.സി. ജോർജ് എംഎൽഎയക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നു നിയമോപദേശം. ഇതുസംബന്ധിച്ചു ലീഗൽ ഓഫീസർ വനിതാ കമ്മീഷനു നിയമോപദേശം നൽകി. നടിക്കെതിരെ തുടര്‍ച്ചയായി മോശം പരാമർശങ്ങൾ നടത്തുന്നതിനാൽ കേസെടുക്കാമെന്നാണ് ലോ ഓഫീസറുടെ നിയമോപദേശം. ഒൻപതാം തീയതി കമ്മീഷൻ ചേരുമ്പോൾ തുടർ നടപടികൾ സ്വീകരിക്കുമെന്നും വനിത കമ്മീഷൻ അധ്യക്ഷൻ എംസി ജോസഫൈൻ അറിയിച്ചു. നടിക്കെതിരെയുള്ള പിസി ജോർജിന്റെ പരാമർശങ്ങൾ വിമൻ ഇൻ സിനിമ കളക്റ്റീവ് കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.