മുബൈ: വ്യാജരേഖ ചമച്ച് ബാര്‍ െലെസന്‍സ് നേടിയെന്ന പരാതിയില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുന്‍ മുംെബെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്ക്കെതിരേ കേസ്. നവി മുംെബെയിലെ ഹോട്ടല്‍ സദ്ഗുരുവില്‍ ബാര്‍ അനുവദിക്കാന്‍ വാംഖഡെ വയസില്‍ കൃത്രിമം കാട്ടിയെന്നാണു പരാതി.
17 വയസു മാത്രമുള്ളപ്പോള്‍ പ്രായപൂര്‍ത്തിയായെന്നതിനു വ്യാജരേഖ ചമച്ചാണ് വാംഖഡെ ബാര്‍ ലൈസന്‍സ് നേടിയതെന്ന് താനെ പോലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി. നേതാവുമായ നവാബ് മാലിക്കാണ് വാംഖഡെയുടെ പഴയകാല നിയമലംഘനം സംബന്ധിച്ച വിവരം ആദ്യം പുറത്തുവിട്ടത്. ഇതിനുപിന്നാലെ എക്‌സൈസ് നടത്തിയ അന്വേഷണത്തില്‍ മാലിക്കിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി.
1997 ഒക്ടോബര്‍ 27-നാണ് വാംഖഡെയുടെ പേരില്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ വാംഖഡെയ്ക്ക് 17 വയസു മാത്രമായിരുന്നു പ്രായമെന്നായിരുന്നു എക്‌സൈസ് കണ്ടെത്തല്‍. ക്രമക്കേട് ബോധ്യമായതോടെ ഹോട്ടലിനുള്ള ബാര്‍ ലൈസന്‍സ് റദ്ദാക്കാന്‍ താനെ കലക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.