വടക്കാഞ്ചേരി കൂട്ടബലാത്സംഗം: ഇരയുടെ പേരു വെളിപ്പെടുത്തി സിപിഎം ജില്ലാ സെക്രട്ടറി; കെ.രാധാകൃഷ്ണനെതിരെ കേസെടുക്കും; ഇരയുടെ നഗ്നചിത്രം പ്രചരിപ്പിച്ച് ജയന്തൻ

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ സിപിഎം നേതാവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്ത വീട്ടമ്മയുടെ പേര് വെളിപ്പെടുത്തി സിപിഎം ജില്ലാ സെക്രട്ടറി വിവാദത്തിൽ കുടുങ്ങി. സ്പീക്കർ സ്ഥാനത്തിരുന്ന കെ.രാധാകൃഷ്ണനാണ് ഇരയായ വീട്ടമ്മയുടെ പേര് വെളിപ്പെടുത്തി വിവാദത്തിൽ കുടുങ്ങിയത്. ഇരയാക്കപ്പെട്ട വീട്ടമ്മയുടെ പേര് വെളിപ്പെടുത്തിയ രാധാകൃഷ്ണനെതിരെ പരാതിയുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസ് എടുക്കേണ്ടിയും വരും. ഇതോടെ സംഭവത്തിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലായി.
വടക്കാഞ്ചേരിയിൽ സിപിഎം കൗൺസിലർ ജയന്തന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ വീട്ടമ്മയെ കൂട്ടബലാത്സഗത്തിനു ഇരയാക്കിയെന്നായിരുന്നു പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ജയന്തനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു എന്നു വിശദീകരിക്കുന്നതിനായി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ വിശദീകരിച്ചത്. ഇതേ തുടർന്നാണ് സംഭവം വിവാദമായതോടെ രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് എത്തിയതും.
വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ശിക്ഷാനിയമം 228 എ പ്രകാരം രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പരാതി നൽകി. ഗുരുതരമായ കുറ്റവും സുപ്രീംകോടതി നിർദ്ദശത്തിന്റെ ലംഘനവുമാണ് രാധാകൃഷ്ണൻ നടത്തിയതെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു. സ്പീക്കർ പദവിയിലിരുന്ന രാധാകൃഷ്ണന് അബദ്ധം പറ്റി എന്നു പറയാനാകില്ല. ഇത്തരം ആരോപണം ഉന്നയിച്ചവരുടെ പേരു പറഞ്ഞാലെന്താ കുഴപ്പം എന്ന പ്രസ്താവന ഇത് വ്യക്തമാക്കുന്നു. ആരോപണവിധേയരായ പ്രതികളെക്കാൾ വലിയ കുറ്റമാണ് രാധാകൃഷ്ണൻ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സിപിഎം നേതാവ് കെ.രാധാകൃഷ്ണൻ ഇരയെയും കുടുംബത്തെയും അപകീർത്തികരമായ രീതിയിൽ പ്രചാരണവും നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top