18 വര്‍ഷം മുമ്പത്തെ വ്യാജ ഏറ്റുമുട്ടല്‍: 18 പോലീസുകാര്‍ക്കെതിരേ കേസ്

ഷാജഹാന്‍പുര്‍: ഉത്തര്‍ പ്രദേശിലെ ജലാലാബാദില്‍ 18 വര്‍ഷം മുമ്പു രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്ന പരാതിയില്‍ അന്നത്തെ ഡിവൈ.എസ്.പിയടക്കം 18 പേര്‍ക്കെതിരേ കേസെടുത്തു.
കോടതിയുത്തരവ് പ്രകാരമാണു നടപടി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് എസ്.പി: എസ്. ആനന്ദ് അറിയിച്ചു.

ചാച്ചുപുര്‍ സ്വദേശികളായ പ്രഹ്ളാദ്, ധനപാല്‍ എന്നിവര്‍ 2004 ഒക്ടോബര്‍ മൂന്നിനു കൊല്ലപ്പെട്ട സംഭവത്തിലാണു കേസ്. മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത ഇരുവരെയും പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നെന്ന് അഭിഭാഷകന്‍ ഇജാസ് ഹസന്‍ ഖാന്‍ ആരോപിച്ചു. പ്രഹ്ളാദിന്റെ സഹോദരന്‍ രാം കീര്‍ത്തി വര്‍ഷങ്ങളോളം നടത്തിയ നിയമപോരാട്ടമാണു പോലീസുകാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top