തിരുവനന്തപുരം: അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാല വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന പരാതിയില്‍ ലാ അക്കാഡമി ലാ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പേരൂര്‍ക്കട പൊലീസ് കേസെടുത്തു. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ഇ.ബൈജുവാണ് അന്വേഷണം നടത്തുക.