പ്രകോപന പ്രസംഗം:ഡിവൈഎഫ്‌ഐ നേതാവ് എ.എം റഷീദിനെതിരെ പൊലീസ് കേസെടുത്തു

നാദാപുരം: പ്രകോപനപരമായ പ്രസംഗവും പ്രകടനങ്ങളും നടത്തിയതിന് ഡിവൈഎഫ്‌ഐ നേതാവ് എ.എം. റഷീദ്, അന്‍പതോളം എസ്ഡിപിഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ബിനു വധക്കേസ് പ്രതിയായിരുന്ന കുറ്റ്യാടിയില്‍ നിസാറിനെ വെട്ടിയതിനെച്ചൊല്ലി ഒരാഴ്ച മുമ്പ് റഷീദ് നടത്തിയ പ്രസംഗത്തിനാണ് കേസെടുത്തത്.

പതിനാല് വര്‍ഷം മുമ്പ് നടന്ന ബിനു കൊലപാതക്കേസും കഴിഞ്ഞ വര്‍ഷം വെളളൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ കേസും ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം. മത വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജേഷ് നരിക്കാട്ടേരി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. റഷീദിന്റെ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കല്ലാച്ചി അങ്ങാടിയില്‍ പ്രകടനം നടത്തി. പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രകടനമായെത്തി. ഇരു ഭാഗത്തു നിന്നും പ്രകടനത്തില്‍ പങ്കെടുത്ത അന്‍പത് വീതം പ്രവര്‍ത്തകരെ പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി വന്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നു. ഇരുവിഭാഗത്തിന്റെയും പ്രകോപനപരമായ പ്രകടനങ്ങളും പൊതുയോഗങ്ങളിലെ പ്രസംഗങ്ങളും നവമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനുമതിയില്ലാതെ നടത്തുന്ന പ്രകടനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Top