കൊച്ചി: ഭയപ്പെടുത്തി ഭീക്ഷണിപ്പെടുത്തി ബ്ലാക്ക് മെയിലിംഗ് നടത്തി കോടികൾ തട്ടുന്ന വ്യാജ വാർത്ത ചാനൽ ആയ കർമ്മക്ക് പൂട്ട് വീഴുന്നു.ക്രിമിനലുകൾ അടക്കം തലപ്പത്തിരുന്നു നയിക്കുന്നവർ ഭയപ്പെടുത്തിയാണ് ഓരോ സ്ഥാപനത്തിലും പോയി വ്യാജവാർത്ത ചെയ്തു ഭീക്ഷണിപ്പെടുത്തി കോടികൾ തട്ടിയെടുക്കുന്നത് .കർമ്മയുടെ എം ഡി ഓസ്‌ട്രേലിയായിൽ ഉള്ള വിൻസ് മാത്യുവാണ് .Galaxy Zoom India Private Limited കീഴിലാണ് കർമ്മ ന്യുസ് പ്രവർത്തിക്കുന്നത്.കര്‍മ്മ ന്യൂസിന് നാല് ഡയറക്ടര്‍മാര്‍ വിന്‍സ് മാത്യു , വിൻസ് മാത്യവിന്റെ ഭാര്യ, അയ്യപ്പന്‍ ശ്രീകുമാര്‍, അംജിത് ഖാന്‍ എന്നിവരാണ്.
കർമ്മ ന്യുസ്, മറുനാടൻ,ക്രൈം,തുടങ്ങിയ ന്യൂസ് ചാനലുകൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്യപ്പെട്ട എഫ്.ഐ.ആറുകൾ 107 എണ്ണം എന്ന് കഴിഞ്ഞദിവസം പി വി അൻവർ വെളിപ്പെടുത്തിയിരുന്നു .
അടുത്ത ദിവസങ്ങളിൽ യാന ഹോസ്പിറ്റലിനെതിരെ ഒരു കോടി രൂപ വേണം എന്നാവശ്യപ്പെട്ട് കർമ്മയുടെ നീക്കം പോലീസിൽ പരാതിപ്പെടുകയും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു .അതോടെ കർമ്മ സിഇഒ സോമദേവും റിപ്പോർട്ടറും ഒളിവിൽ പോയി .ഫസ്റ്റ് റിപ്പോർട്ടറും ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡും ,ഹെറാൾഡ് ന്യുസ് ടിവിയും കർമ്മയുടെ ബ്ലാക്ക് മെയിലിംഗിനെതിരെ കൂട്ടായ പോരാട്ടം തുടങ്ങി .ഫസ്റ്റ് റിപ്പോർട്ട് തുടങ്ങി വെച്ച പോരാട്ടത്തിൽ ഹെറാൾഡും കൈകോർക്കുകയായിരുന്നു .പിവി അൻവരുടെ പോരാട്ടത്തിനും ഹെറാൾഡ് പിന്തുണക്കുകയാണ് .ഒടുവിൽ കര്മയുടെ നിലവിളി ശബ്ദ്ദം കേട്ട് തുടങ്ങി ഭാര്യയടക്കം ജയിലിൽ പോകും എന്നുറപ്പായതോടെ കർമ്മ യാന ഹോസ്പിറ്റലിനെതിരെയുള്ളത് ‘വ്യാജ വാർത്ത ‘ആയിരുന്നു എന്ന് നിലവിളിച്ചുകൊണ്ട് ഓടുകയാണ് .
ചരിത്രത്തിൽ ആദ്യമായതാണ് ”തങ്ങളുടേത് വ്യാജ വാർത്ത ആയിരുന്നു എന്ന് ഫോട്ടോ ഷോപ്പ് ഉണ്ടാക്കി മആപ്പിറക്കുന്ന ഒരു ബ്ലോഗിനെ കാണുന്നത് .പ്രതിപക്ഷത്തെ ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ പിന്തുണ കർമ്മയുടെ അടുത്ത ബന്ധം ഉള്ള ഒരു വനിതാ അഭിഭാഷയുടെ സഹായത്തോടെ നേടുകയും ഭരണഘടന സ്ഥാനത്തിരുന്ന നേതാവിന്റെ മീഡിയേഷനിൽ യാന ഹോസ്പിറ്റൽ കേസ് ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ”ഞങ്ങൾ വ്യാജ വാർത്ഥക്കാർ ആണെന്ന് നിലവിളിച്ചുകൊണ്ട് വിൻസ് മാത്യു രംഗത്ത് വന്നിരിക്കുന്നത് .
കര്‍മ്മ ന്യൂസിന്റെ കമ്പനി മേധാവികള്‍ക്കെതിരെയും വിവിധ കേസുകളില്‍ അന്വഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.അതിനിടെ കർമ്മയെ പൂട്ടാനൊരുങ്ങി ഇഡിയും.Galaxy Zoom India Private Limited- ന്റെ ചില രേഖകളില്‍ തമ്മില്‍ വ്യക്തത കുറവ് വന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കുമെന്ന് ഇഡി പറഞ്ഞു. കൂടാതെ വിന്‍സ് മാത്യൂവിനും ഇതിന്റെ ഡയറക്ടര്‍മാര്‍ക്കും നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കും എന്നാണ് ലഭിക്കുന്ന വിവരം.ഇതോടെ വിൻസും ഭാര്യയും കൂട്ടാളികളും കുടുങ്ങി എന്ന് തന്നെയാണ് ഫ്സ്റ്റ് പോസ്റ്റ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍മ്മ ന്യൂസിനെതിരെ നൂറിലധികം പരാതികളാണ് പോലിസിന് ലഭിച്ചിട്ടുള്ളത്. കൊച്ചിയില്‍ ഒരു തുണിക്കടയില്‍ നിന്ന് 2500 രൂപ തട്ടിച്ച കേസും ഇതിലുള്‍പ്പെടും. വിദേശത്തുള്ള ഡയറക്ടര്‍മാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന തെളിവുകളും പോലിസിന് ലഭിച്ചു. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
കര്‍മ്മ ന്യൂസിന്റെ എംഡിയെ അതിവേഗം നാട്ടിലെത്തിച്ച് തെളിവെടുക്കുന്ന പരിപാടിയിലേക്ക് പോലീസ് നീങ്ങുന്നു. അതിനു വേണ്ടി വിദേശകാര്യമന്ത്രലയവുമായി ബന്ധപ്പെട്ട് ഇതിനു വേണ്ടി നടപടി ക്രമങ്ങള്‍ എടുക്കും എന്നാണ് ലഭിക്കുന്ന വിവരം.എന്തായാലും അധികം വൈകാതെ ബ്ലാക്ക് മെയിലിംഗ് പത്ര പ്രവർത്തനം നടത്തുന്ന കർമ്മ പൂട്ടി കെട്ടും എന്നുറപ്പാണ് . ബ്ലാക്ക് മെയിലിംഗ് നടത്തി ഭയപ്പെടുത്തി ഭീക്ഷണിപ്പെടുത്തി കർമ്മയുടെ ഇരകളായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഹെറാൾഡ് ന്യുസ് ടിവിയുമായി ബന്ധപ്പെടാവുന്നതാണ് ( [email protected] ) .ഇവർക്ക് എതിരെയുള്ള നിയമ പോരാട്ടത്തിൽ നിങ്ങളെ ഞങ്ങൾ സഹായിക്കുന്നതാണ് .