കണ്ണൂർ :: തിരുവനന്തപുരത്തു നിന്ന് കച്ചവടത്തിനായി കണ്ണൂരിലെത്തി വർഷങ്ങളായി താമസിക്കുന്ന അൻവറിന് ഈ പെരുന്നാൾ ജീവിതത്തിലെ ഏറ്റവും വലിയ ദുരിത പെരുന്നാൾ ആയി.ഞായറാഴ്ച പണമെടുക്കാൻ നഗരത്തിലെ പല എടിഎമ്മുകളിൽ ശ്രമിച്ചെങ്കിലുo പണം കിട്ടിയില്ല. തുടർന്ന് നാട്ടിൽ പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കയ്യിലുള്ള കാശിന് ഞായറാഴ്ച ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. തിങ്കളാഴ്ച ഉച്ചക്കും റയിൽവേ സ്റ്റേഷൻ ഹോട്ടലിൽ നിന്ന് ഒപ്പിച്ച് ഭക്ഷണം കഴിച്ചു. രാത്രിയോടെ കയ്യിൽ പണമില്ലാതായതോടെ നഗരത്തിലെ പതിനെട്ട് എടിഎമ്മുകളിൽ അൻവർ നടന്നു .എവിടേയും ക്വാഷില്ല.
SBI ജംക്ഷനിലെ പതിനൊന്ന് കൗണ്ടറും കാലി. ഒടുവിൽ തളർന്ന് കയ്യിലുള്ള പത്ത് രൂപക്ക് അരലിറ്റർ വെള്ളവും വാങ്ങി നേരെ മുറിയിലേക്ക്. ഇതുപോലൊരു പെരുന്നാൾ ആഘോഷം അൻവർ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല. അൻവറിന് മാത്രമല്ല എ ടി എം കൗണ്ടറുകളിൽ നിന്ന് പണമില്ലാതായതോടെ നൂറുകണക്കിനാളുകളാണ് ബുദ്ധിമുട്ടിലായത്. ഏതു സമയവും പണമെടുക്കാമെന്ന സർക്കാർ ഉത്തരവ് വിശ്വസിച്ച് പണം കയ്യിൽ സൂക്ഷിക്കാതിരുന്ന ഉപഭോക്തക്കളാണ് വെട്ടിലായത്. മുക്കിലും മൂലയിലും എ ടി എം ഉള്ള എസ്ബിഐ ആണ് ജനങ്ങളെ ഏറെ വലച്ചത്. സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും എടിഎം പണിമുടക്കിലായിരുന്നു. ഉപഭോക്താക്കൾക്ക് എവിടേയും പരാതി പറയാൻ അവസര മില്ലാത്തത് മുതലെടുക്കുകയാണ് ബാങ്കുകൾ