ക്രിസ്ത്യന്‍ പള്ളിയില്‍ മസ്ജിദ് ഇമാം ഖുറാന്‍ വായിച്ചു; പ്രതിഷേധവുമായി ഒരു വിഭാഗം ക്രിസ്ത്യന്‍ വിശ്വാസികള്‍; മതം മാറാന്‍ കാരണമാകുമെന്ന് പ്രതിഷേധക്കാര്‍

ക്രിസ്ത്യന്‍ ദേവാലയത്തില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ മുസ്ലിം ഇമാം ഖുറാന്‍ വായിച്ച് പ്രാര്‍ത്ഥിച്ചതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം ക്രൈസ്തവര്‍ രംഗത്തെത്തിയതോടെ ഖുറാന്‍ പരായണം വിവാദത്തിലേയ്ക്ക്. മള്‍ട്ടി-കള്‍ച്ചറല്‍ ഫെയിത്ത് എക്‌സിബിഷന്റെ ലോഞ്ചിനോടനുബന്ധിച്ചാണ് പരമ്പരാഗത മുസ്ലിം പ്രാര്‍ത്ഥന 1200 പേരുടെ മുമ്പില്‍ ഗ്ലോസെസ്റ്റര്‍ കത്തീഡ്രലില്‍ വച്ച് അരങ്ങേറിയത്. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇവിടുത്തെ മസ്ജിദ്-ഇ- നുര്‍ മോസ്‌കിലെ ഇമാമായ ഹസ്സന്‍ പ്രത്യേക ക്ഷണമനുസരിച്ചെത്തുകയായിരുന്നു.

ഏകദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യന്‍ പള്ളിയുടെ അള്‍ത്താരയയില്‍ ഖുറാന്‍ വായിച്ച് ധ്യാനിക്കുന്നത് ശരിയായ നടപടിയല്ല എന്ന വാദമുന്നയിച്ചാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. ഇതോടെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്ന് ഈ ഭാഗം നീക്കം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരവധി ക്രിസ്ത്യന്‍ വിശ്വാസികള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പരമ്പരാഗത വിശ്വാസക്കാരായ ചിലരാണ് ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.തുടര്‍ന്ന് ഇമാമിന്റെ പ്രാര്‍ത്ഥനയുടെ ഒരു വീഡിയോ കത്തീഡ്രലിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഗതി വിവാദമായതിനെ തുടര്‍ന്ന് അതുടന്‍ നീക്കം ചെയ്യുകയുമുണ്ടായി. ആര്‍ട്ടിസ്റ്റായ റസല്‍ ഹൈനെസ് എക്‌സിബിഷന്റെ പോര്‍ട്രെയിറ്റ് പെയിന്റ് ചെയ്തിരുന്നു. ഇമാം പ്രാര്‍ത്ഥിക്കുന്ന വീഡിയോക്ക് ലഭിച്ച ചില കമന്റുകള്‍ തീര്‍ത്തും അസ്വീകാര്യമായിരുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ക്രിസ്തുമത വിശ്വാസം സഹനത്തിലും പരസ്പരം മനസിലാക്കലിലും അധിഷ്ഠിതമാണെന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നതെന്നും ഇപ്പോഴുണ്ടായിരിക്കുന്ന എതിര്‍പ്പ് വളരെ ചുരുക്കം പേരില്‍ നിന്നാണെന്നും അതിനെ ക്രിസ്തുമതത്തിന്റെ എതിര്‍പ്പായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

വിവിധ സംസ്‌കാരങ്ങള്‍ ഇടകലരുന്നത് നല്ലതാണെങ്കിലും വിശ്വാസത്തെ അതില്‍ നിന്നും വേര്‍പിരിക്കണമെന്നാണ് പരമ്പരാഗത വിശ്വാസത്തെ മുറുകെ പിടിക്കുന്ന ചില ക്രിസ്ത്യയാനികള്‍ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ മുന്‍ഗാമികള്‍ പണിതിരിക്കുന്ന ഈ കത്തീഡ്രല്‍ മുസ്ലിംദൈവത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന് വിട്ട് കൊടുത്തത് ദൗര്‍ഭാഗ്യകരമാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു. ഇത് ചിലപ്പോള്‍ ചിലരെ മതം മാറാന്‍ വരെ പ്രേരിപ്പിച്ചേക്കാമെന്നും അവര്‍ ഉത്കണ്ഠപ്പെടുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും ഈ ഇവന്റിന് വന്‍ പിന്തുണയാണ് ലഭിച്ചത്. 1200 പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തുകയും ചെയ്തിരുന്നു.

Top