മകളുടെ മരണത്തിനു കാരണം എം.കെ മുനീർ; പൊട്ടിത്തെറിച്ച് സിനിമാ നടിയുടെ അമ്മ

സ്വന്തം ലേഖകൻ

കോഴിക്കോട്: മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഡോ.എം.കെ മുനീറിനെതിരെ കൊല്ലപ്പെട്ട യുവ നടി പ്രിയങ്കയുടെ മാതാവ്. മകളുടെ മരണത്തിനു പിന്നിൽ മുനീറിനും പങ്കുണ്ടെന്ന ആരോപണമാണ് ഇപ്പോൾ മാതാവ് ഉന്നയിച്ചിരിക്കുന്നത്. നാലുവർഷം മുൻപ് കോഴിക്കോട് കോട്ടൂളി ഫ്‌ലാറ്റിൽ മരണപ്പെട്ട നടി പ്രിയങ്കയുടെ അമ്മയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. മകളുടെ മരണത്തിനു കാരണം എം കെ മുനീർ ആണെന്നും കോടതിയിൽ നൽകിയ കുറ്റപത്രം വൈകിപ്പിച്ചതു എംഎൽഎയും ഇടപെടലുകൊണ്ടാണെന്നും പ്രിയങ്കയുടെ അമ്മ ജയലക്ഷ്മി പത്രസമ്മേളത്തിൽ ആരോപിച്ചു.
കേസിലെ മുഖ്യപ്രതി റഹീമുമായി മുനീറിനു ബന്ധമുണ്ടായിരുന്നുവെന്നവർ ആരോപിച്ചു. റഹീം പ്രിയങ്കയെ പല തവണ ശല്യം ചെയ്തതായും ഫൽറ്റും വീടും പണവും നൽകാമെന്നും തന്റെ കൂടെ ജീവിക്കണമെന്ന് പറഞ്ഞതായും വിജയലക്ഷ്മി വെളിപ്പെടുത്തി. മകളുടെ വിവാഹം മുടക്കി.
കേസ് ഒത്തുതീർപ്പാക്കാനായി റഹീമിന്റെ അളിയൻ തന്നെ ഇന്ത്യാവിഷൻ ചാനലിലേക്കു വിളിച്ചു വരുത്തി ഒരു കോടിയും അതല്ലെങ്കിൽ അതിൽ കൂടുതൽ തുകയും നൽകാമെന്ന് വാഗ്ദാനം ചെയ്തതായും നടിയുടെ അമ്മ പറഞ്ഞു.
പ്രിയങ്ക കേസിന്റെ കുറ്റപത്രം പോലീസ് കമ്മിഷണറുടെ മേശപ്പുറത്തു തന്നെയായിരുന്നെന്നും പുതിയ സർക്കാർ ഭരണത്തിൽ വന്നശേഷം മേയ് 20ന് ശേഷമാണ് കോഴിക്കോട് നാലാം കോടതിയിൽ കുറ്റപത്രം എത്തിയതെന്നും അവർ പറഞ്ഞു. എന്നാൽ കുറ്റപത്രത്തിൽ മാറ്റങ്ങൾ കണ്ടതിനാൽ ജഡ്ജി തിരിച്ചയച്ചു. കാമുകിയാവണം ഭാര്യയാവണം എന്ന് പറഞ്ഞ് മെഡിക്കൽ കോളജ് എ.എസ്.ഐ ഭീഷണിപ്പെടുത്തിയതായി അവർ പറഞ്ഞു.
ഭർത്താവ് ജീവിച്ചിരിക്കുമ്‌ബോൾ ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെ സ്വത്ത് പ്രശ്‌നത്തിൽ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകുകയും പിന്നീട് ഇത് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു. ഭർത്താവ് ഹൃദയാഘാതംമൂലം മരണപ്പെട്ടതിന്റെ പിറ്റേന്നു മുതൽ അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.ഐ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നെന്നും അശ്ലീല ചുവയിൽ സംസാരിക്കുന്നെന്നും ജയലക്ഷ്മി പറഞ്ഞു. എ.എസ്.ഐക്കെതിരെ അസിസ്റ്റന്റ് കമ്മീഷണർ വഴി കമ്മിഷണർക്ക് പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ജയലക്ഷ്മി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top