കാനഡ :ഭൂമിയില്‍ നിന്നും 30 അടി താഴ്ച്ചയില്‍ 15000 വര്‍ഷം പഴക്കമുള്ള ഗുഹ കണ്ടെത്തി. കാനഡയിലെ മോണ്‍ട്‌റിയലിലാണ് ഇത്രയും പഴക്കമുള്ള ഗുഹ വര്‍ഷങ്ങള്‍ക്ക് ശേഷം പര്യവേക്ഷകര്‍ കണ്ടെത്തിയത്. ഡാനിയല്‍ കരോണ്‍. ലുക്ക് ലി ബ്ലാങ്ക് എന്നീ ഗുഹാ പര്യവേക്ഷകരാണ് ഈ അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തത്തിന് പിന്നില്‍.ചരിത്ര പുസ്തകങ്ങളില്‍ നിന്നും ലഭിച്ച സൂചനകള്‍ വെച്ചാണ് ഇവര്‍ ഖനനം ആരംഭിച്ചത്. ഹിമയുഗ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഗുഹകളാണ് ഇവയെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ അനുമാനിക്കുന്നത്. കാലാന്തരത്തില്‍ പ്രകൃതിക്ക് വന്ന പരിണാമങ്ങളാല്‍ ഇവ മണ്ണിനടിയിലേക്ക് മൂടപ്പെട്ട് പോയതാകാം എന്നും അനുമാനിക്കപ്പെടുന്നു.ഡ്രില്ലറുകളും ചുറ്റികകളും ഉപയോഗിച്ചാണ് ഇവര്‍ ഭൂമിക്ക് അടിവശം തുരന്നത്. ചുണ്ണാമ്പ് കല്ലുകളാണ് ഗുഹയുടെ ചുവരുകള്‍ക്ക്. ചുവരുകളില്‍ ചുണ്ണാമ്പ് ഒലിച്ചിറങ്ങുന്നതിന്റെ പാടുകളും കാണാനാവുന്നതാണ്.
ഗുഹയിലെ എല്ലാ ഭാഗത്ത് കൂടിയും വെള്ളം ഒഴുകുന്നുണ്ട്. ചില സ്ഥലങ്ങളില്‍ നേരിയ തോതിലും ചില സ്ഥലത്ത് ശക്തമായും ജലത്തിന്‍െ സാന്നിധ്യമുണ്ട്. 15 അടി പൊക്കത്തില്‍ വരെ ചില സ്ഥലങ്ങളില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുന്നുണ്ട്.ചില ഇടുങ്ങിയ വഴികളും ഗുഹയ്ക്കുള്ളിലെ കൗതുക കാഴ്ച്ചകളാണ്. എന്തായാലും പുതുതായി കണ്ടെത്തിയ ഗുഹയെ സംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നു വരികയാണ്.