ജവാന്‍മാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ ലഫ്റ്റനന്റ് കേണലിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ജവാന്‍മാരുടെ സ്ഥലം മാറ്റത്തിനായി ജവാന്മാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ലഫ്റ്റനന്റ് കേണലിനെതിരെയും ഇടനിലക്കാരനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ലഫ്റ്റനന്റ് കേണല്‍ രംഗനാഥന്‍ സുവരമണി മോനി, ഗൗരവ് കോലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനായി രണ്ടര ലക്ഷം രൂപ കൈമാറുമ്പോള്‍ സൈനിക ആസ്ഥാനത്ത് വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റൊരു സൈനികനെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇയാളുടെ പേര് കുറ്റക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹാവാല വഴിയാണ് പണം എത്തിക്കുന്നതെന്നാണ് സി.ബി.ഐക്ക് കിട്ടിയ വിവരം. സൈനികര്‍ക്കിടിയില്‍ ഇത് എങ്ങനെയാണ് നടക്കുന്നതെന്ന് സി.ബി.ഐ നിരീക്ഷിച്ച് വരികയാണ്. മറ്റൊരു സൈനികന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ലഫ്റ്റനന്റ് കേണല്‍ ക്രിമനല്‍ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടിരുന്നതായും സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Top