മലപ്പുറം: സഹകരണ ബാങ്കുകളില്‍ നടത്തിയ പരിശോധന യില്‍ വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തിയാതി റിപ്പോര്‍ട്ടുകള്‍. പല സഹകരണ ബാങ്കുകളിലും രേഖകളില്ലാതെ കോടികള്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയട്ടുണ്ട്.
മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ വ്യക്തായ രേഖകള്‍ ഇല്ലാതെ 266 കോടി രൂപ കണ്ടെത്തിയെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇക്കാര്യം ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് സിബിഐയുടെയും എന്‍ഫോഴ്സ്മെന്റിന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍, മലപ്പുറം,തൃശൂര്‍ എന്നി വടക്കന്‍ ജില്ലകളിലെ സഹകരണ ബാങ്കുകളില്‍ പരിശോധനകള്‍ തുടങ്ങിയത്.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രധാന ഓഫിസില്‍ രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ട് ആറുമണിയോടെയാണ് അവസാനിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുന്‍പുള്ള അഞ്ചുദിവസങ്ങളിലായിട്ടാണ് ജില്ലാ സഹകരണ ബാങ്കിലേക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി 266 കോടി രൂപ നിക്ഷേപമായി എത്തിയതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതില്‍ 50 ലക്ഷം മുതല്‍ അഞ്ചുകോടി രൂപ വരെ നിക്ഷേപിച്ച സഹകരണ സംഘങ്ങളുണ്ട്. നവംബര്‍ 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിട്ടാണ് ഈ 266 കോടി രൂപയുടെ നിക്ഷേപവും നടന്നത്
എന്നാല്‍ നിക്ഷേപകരുടെ വിശദാശംങ്ങള്‍ കണ്ടെത്താനായില്ല. കൈവൈസി ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്. തുടര്‍ന്ന് അക്കൗണ്ട് തുറക്കാനായി ഹാജരാക്കിയ രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. ഇന്നലെ നടത്തിയ റെയ്ഡുകള്‍ക്കെതിരെ ഇന്ന് മന്ത്രി കടകംപള്ളി രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന നല്ല ഉദ്ദേശത്തോടെ അല്ലെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം.