ന്യൂഡല്‍ഹി: എന്‍ഡി ടി വി ചെയര്‍മാനും സ്ഥാപകനുമായ പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. വിദേശ പണമിടപാടുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് നടത്തുന്നത്.
ദേശീയ തലത്തില്‍ ബിജെപിക്കും സര്‍ക്കാറിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന ചാനല്‍ കൂടിയാണ് എന്‍ഡിടിവി. അടുത്തകാലത്തായി ചാനല്‍ പ്രതിസന്ധിയില്‍ ആയിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പ്രണോയ് റോയിയുടെ ഭാര്യ രാധിക റോയ് എന്നിവരാണ് എന്‍ഡി ടിവിയുടെ സ്ഥാപകര്‍. 396 കോടി രൂപ ഐസിഐസിഐ ബാങ്ക് വഴി ലോണെടുത്തതുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നാലിടങ്ങളിലായി ഇപ്പോള്‍ പരിശോധന നടക്കുന്നുണ്ട്.
എന്‍ഡിടിവിയുടെ ബിസിനസ് ചാനലായ പ്രോഫിറ്റ് അടുത്തിടെയാണ് അടച്ചുപൂട്ടിയത്. ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്തും അടുത്തിടെയാണ് ചാനലില്‍ നിന്നും രാജിവെച്ചത്