സ്വന്തം ലേഖകൻ
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കും. ഇതോടൊപ്പം കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്തംബർ 30ന് മുൻപ് പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ബിരുദ വിദ്യാർത്ഥികളുടെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓഗസ്റ്റ് 31ന് മുൻപ് പൂർത്തിയാക്കണമെന്നാണ് കോളജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 15നാണ് പരീക്ഷകൾ റദ്ദാക്കിയത്. മോഡറേഷൻ പൂർത്തിയാക്കാൻ കഴിയാത്ത സ്‌കൂളുകളുടെ ഫലം 31 ന് ശേഷം പ്രത്യേകമായി പ്രസിദ്ധപ്പെടുത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.
പരീക്ഷകൾ റദ്ദാക്കിയതിനാൽ 10, 11 ക്ലാസുകളിലെ മാർക്കും പ്രിബോർഡ് ഫലവും ചേർത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.