ന്യുഡല്‍ഹി: പ്ലസ് ടു പൊതുപരീക്ഷയിൽ ഗ്രേസ് മാര്‍ക്ക് നൽകുന്നത് അവസാനിപ്പിക്കാൻ സംസ്ഥാനത്ത് നടന്ന സി ബി എസ് ഇ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. സങ്കീർണമായ ചോദ്യങ്ങൾക്ക് 15 ശതമാനംവരെ അധികമാർക്കാണ് നൽകി വരുന്നത്.
മോഡറേഷന്‍ മൂലം വിദ്യാർഥികൾക്ക് അർഹിക്കുന്നതിൽ കൂടുതൽ മാർക്ക് ലഭിക്കുന്നെന്ന് സി ബി എസ് ഇ കണ്ടെത്തിയതിനെ തുടർന്ന് മോഡറേഷൻ അവസാനിപ്പിക്കാൻ ഡിസംബറിൽ ബോർഡ് മാനവവിഭവശേഷി മന്ത്രാലയത്തോട് അഭ്യർഥിച്ചിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
2008 മുതൽ 2014 വരെയുള്ള കാലയളവിൽ പ്ലസ്ടു പരീക്ഷയിൽ 95 ശതമാനവും അതിനുമുകളിലും മാർക്ക് നേടുന്നവരുടെ എണ്ണം 23 മടങ്ങ് വർധിച്ചെന്നാണ് കണക്ക്. അതേ സമയംപരീക്ഷയിൽ ജയിക്കാൻ ചെറിയ മാർക്കിന്റെമാത്രം കുറവുള്ളവർക്ക് ഗ്രേസ് മാർക്ക് നൽകുന്നത് തുടരുമെന്നും യോഗം വ്യക്തമാക്കി.
Tags: cbse against moderation