ബാര്‍ക്കോഴ: കെ.എം.മാണിക്കെതിരെ കേസ് വേണ്ടെന്നു വിജിലന്‍സിന് നിയമോപദേശം നല്‍കിയ അഗസ്റ്റിനെ മാറ്റി

കൊച്ചി: വിജിലന്‍സ് നിയമോപദേശകന്‍ സി.സി. അഗസ്റ്റിനെ സര്‍ക്കാര്‍ നീക്കി. ധനമന്ത്രി കെ.എം മാണിക്കെതിരെ കേസെടുക്കാന്‍ തെളിവില്ളെന്ന് കാണിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അഗസ്റ്റിനെ മാറ്റിയത് .വിജിലന്‍സ് പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ വക്കം ജി.ശശീന്ദ്രന് പകരം ചാര്‍ജ് നല്‍കി. എന്തുകൊണ്ടാണ് അഗസ്റ്റിനെ മാറ്റിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. കെ.എം.മാണിക്കെതിരെ കേസ് വേണ്ടെന്നുള്ള വിവാദ നിയമോപദേശം വിജിലന്‍സ് നല്‍കിയത് ഈ അഗസ്റ്റിന്‍ ആയിരുന്നു. ധനമന്ത്രി കെ.എം. മാണി പണം ആവശ്യപ്പെട്ടതിനും സ്വീകരിച്ചതിനും തെളിവില്ലെന്ന വാദത്തില്‍ മുറുകെ പിടിച്ചാണ് അഗസ്റ്റിന്‍ നിയമോപദേശം നല്‍കിയത്. ഈ നിയമോപദേശം ബാര്‍ക്കോഴ കേസില്‍ കെ.എം.മാണിക്ക് കച്ചിത്തുരുമ്പാകുകയും ചെയ്തു.ബാര്‍കോഴക്കേസില്‍ മാണിക്കെതിരെ കേസെടുക്കാന്‍ തെളിവുകള്‍ അപര്യാപ്തമാണെന്നാണ് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ തവണ ബാര്‍കോഴക്കേസ് പരിഗണിച്ചപ്പോള്‍ , അഡ്വക്കറ്റ് ജനറലിനെ മറികടന്ന് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതിന്‍്റെ സാധുത കോടതി ചോദ്യം ചെയ്തിരുന്നു.എന്നാല്‍ വിജിലന്‍സ് അഭിഭാഷകന്‍ ഇതിന് വ്യക്തമായ മറുപടി നല്‍കിയില്ല.

Top