ക്രൈം ഡെസ്‌ക്
കോട്ടയം: അതിർത്തി തർക്കത്തെ തുടർന്നു അയൽവീട്ടിലെ കുളിമുറിയിലേയ്ക്കു രഹസ്യക്യമാറ തുറന്നുവച്ച പ്രവാസി മലയാളി യുവതിയുടെ ഭർത്താവ് കുടുങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു ക്യാമറ പിടിച്ചെടുത്ത പൊലീസും സിപിഎം നേതാക്കളും ചേർന്നു യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉയർന്നു. നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവങ്ങൾ.
പ്രദേശത്തെ രണ്ടു നിലവീട്ടിൽ വാടകയ്ക്കു താമസിക്കുകയാണ് പ്രവാസി മലയാളിയായ യുവതിയുടെ ഭർത്താവും രണ്ടു മക്കളും. ഭാര്യ കുവൈറ്റിൽ നഴ്‌സാണ്. രണ്ടു വർഷം മുൻപാണ് ഇവർ കുവൈറ്റിലേയ്ക്കു പോയത്. ഇതിനു ശേഷമാണ് ഇയാൾ ഇവിടെ താമസിക്കാൻ എത്തിയത്. ഭാര്യ ഗൾഫിൽ പോയപ്പോൾ മുതൽ ഇയാളും അയൽവാസികളും തമ്മിൽ തർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
ഇയാളുടെ അയൽവീട്ടിൽ താമസിക്കുന്നവർക്കു അടച്ചുറപ്പില്ലാത്ത കുളിമുറിയാണ് ഉള്ളത്. തുണിയിൽ തീർത്ത ഈ കുളിമുറിയിലാണ് വീട്ടിലെ സ്ത്രീകൾ അടക്കമുള്ളവർ കുളിച്ചിരുന്നത്. ഈ കുളിമുറിയിലേയ്ക്കു നീണ്ടു നിൽക്കുന്ന നിലയിൽ സിസിടിവി ക്യാമറയാണ് ഇയാൾ സ്ഥാപിച്ചിരുന്നത്. ഇവിടുത്തെ വീട്ടിലെ സ്ത്രീകൾ കുളിക്കാൻ കയറുമ്പോൾ ഇയാൾ ക്യാമറ പ്രവർത്തിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നതായും നാട്ടുകാർ ആരോപിച്ചു. ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം ഇയാൾ അശ്ലീല വൈബ് സൈറ്റിൽ പകർത്തി നൽകിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
സംഭവം വിവാദമായതോടെ നാട്ടുകാർ വീട് വളഞ്ഞ് ക്യാമറ പിടിച്ചെടുക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് പനച്ചിക്കാട് പഞ്ചായത്തിലെ സിപിഎം അംഗം സ്ഥാനത്ത് എത്തിയത്. പ്രശ്‌നത്തിൽ ഇടപെട്ട ഇദ്ദേഹം താൻ ക്യാമറ പരിശോധിച്ചതായും ദൃശ്യങ്ങൾ ഒന്നും അതിലില്ലെന്നും വ്യക്തമാക്കി. ഇതോടെ നാട്ടുകാർ കൂടുതൽ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതിനിടെയാണ് കോട്ടയം ഈസ്റ്റ് പൊലീസും സ്ഥലത്ത് എത്തി. തുടർന്നു ക്യാമറ ദൃശ്യങ്ങൾ പകർത്തിയ ഹാർഡ് ഡിസ്‌കും, ക്യാമറയും പൊലീസ് പിടിച്ചെടുത്തു. ബുധനാഴ്ച നാട്ടുകാരുടെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.