തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനില്‍നിന്ന് ലഭിച്ച മെമ്മറികാര്‍ഡില്‍നിന്നാണ് പോലീസിന് ദൃശ്യങ്ങള്‍ ലഭിച്ചത്. അഭിഭാഷകന്‍ കോടതിയില്‍ കൈമാറിയ മെമ്മറികാര്‍ഡ് പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫോറന്‍സിക് പരിശോധനയിലാണ് ദൃശ്യങ്ങള്‍ കണ്ടെടുത്തത്. ഒരു വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് മാറ്റിയതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ സംഘത്തിന് നേരത്തെ മൊഴി നല്‍കിയിരുന്നു. അഭിഭാഷകനു നല്‍കിയ ഫോണിലാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും സുനി മൊഴി നല്‍കി. പിന്നീട് ഈ ഫോണ്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നു വിദഗ്ധ പരിശോധനയ്ക്കായി ഈ ഫോണ്‍ പോലീസ് ലാബിലേക്കയച്ചു.