പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍ ഞെട്ടലോടെ ആരാധകരും സൈബര്‍ ലോകവും; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു

കൊച്ചി: വിദേശത്തും നാട്ടിലുമായി ഇപ്പോഴും നിറഞ്ഞോടുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ലീക്കായതായി റിപ്പോര്‍ട്ട്. വ്യാപകമായി പുലിമുരുകല്‍ സിനിമ ഷെയര്‍ ചെയ്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് സൈബര്‍ സെല്ലിനെയും അണിയറ പ്രവര്‍ത്തകേയും ഞെട്ടിച്ചിരിക്കുന്നത്. സിനിമയുടെ വ്യാജപതിപ്പുകള്‍ വരുന്ന ടൊറന്റ് സൈറ്റില്‍പുലിമുരുകന്റേയും വ്യാജപതിപ്പ് പ്രചരിച്ചതായാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

തമിഴ്റോക്കേഴ്സ് ഡോട്ട് കോം എന്ന വെബ്സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് എത്തിയത്. സംഭവം പുറംലോകമറിഞ്ഞതോടെ ചിത്രം സൈറ്റില്‍നിന്നു നീക്കം ചെയ്തിട്ടുണ്ട്. 28 പേരാണ് ഇതുവരെ ചിത്രം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. തീയറ്ററുകളില്‍ വിജയകരമായി ചിത്രം പ്രദര്‍ശനം തുടരുന്നതിനിടെയാണ് വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ സിനിമ ഇറങ്ങിയാല്‍ ആ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഇറക്കുന്നതും, തിയറ്ററുകളില്‍ നിന്ന് കാതലായ രംഗങ്ങളുടെ ക്ലിപിങുകള്‍ ഷൂട്ട് ചെയ്തു പ്രചരിപ്പിക്കുന്നതും പതിവാണ്. അതിനാല്‍ തന്നെ ശക്തമായ മുന്നൊരുക്കങ്ങളാണ് പുലിമുരുകന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. തിയറ്ററുകളില്‍ നിന്നും സിനിമ ചോരുമെന്നതിനാല്‍ ഇവിടങ്ങളില്‍ പൊലീസിന്റെയും ആന്റി പൈറസി സെല്ലിന്റെയും നിരീക്ഷണമുണ്ടായിരുന്നു. പരിശോധനയില്‍ പുലിമുരുകന്റെ ചില രംഗങ്ങള്‍ തിയറ്ററിനുള്ളില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചതിന് ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ ഏഴിനാണ് തീയറ്ററുകളിലെത്തിയത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണു സിനിമ നിര്‍മ്മിച്ചത്.
ഇതിനുമുമ്പും തിയേറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രങ്ങള്‍ക്ക് ഇത്തരത്തിലുള്ള വ്യാജ പതിപ്പുകള്‍ വില്ലനായിട്ടുണ്ട്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് കോപ്പി ഇത്തരത്തില്‍ പ്രചരിച്ചിരുന്നു.

Top