ഒടുവില്‍ സെന്‍സസിലും മതം ചേര്‍ത്തു: മതാടിസ്ഥാനത്തിലുള്ള കണക്കുകള്‍ കേന്ദ്രം പുറത്തു വിട്ടു

ദില്ലി: വിവിധ മതവിഭാഗങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 121.9 കോടിയാണ് 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ആകെ ജനസംഖ്യ. ഇതില്‍ ഹിന്ദുക്കള്‍ 96.63 കോടിയും മുസ്ലിംങ്ങള്‍ 17.22 കോടിയുമാണ്.

ആകെ ജനസംഖ്യയുടെ 79.8 ശതമാനമാണ് ഹിന്ദുക്കള്‍. മുസ്ലിംങ്ങള്‍ 14.2 ശതമാനവും. രണ്ട് കോടി എഴുപത്തെട്ട് ലക്ഷമുള്ള ക്രൈസ്തവര്‍ ജനസംഖ്യയില്‍ 2.3 ശതമാനമാണ്. രണ്ടായിരത്തി പതിനൊന്നിലെ കണക്കു പ്രകാരം 2001 മുതല്‍ 2011 വരെയുള്ള പത്തു വര്‍ഷത്തില്‍ ആകെ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണം ദശാംശം ഏഴ് ശത്മാനം കുറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിഖ് മതവിഭാഗക്കാരുടെ എണ്ണത്തില്‍ ദശാംശം രണ്ട് ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം, മുസ്ലിം സമുദായത്തിന്റെ എണ്ണത്തില്‍ ദശാംശം എട്ട് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. ക്രൈസ്തവരുടെ എണ്ണത്തില്‍ മാറ്റമില്ല. 84 ലക്ഷം ബുദ്ധമത വിശ്വാസികളും 45 ലക്ഷം ജൈനമതക്കാരും രാജ്യത്തുണ്ട്. 2001 മുതല്‍ 2011 വരെയുള്ള പത്തു വര്‍ഷത്തെ ജനസഖ്യാ വളര്‍ച്ചാ നിരക്ക് 17.7 ശതമാനമാണ്. കണക്കെടുപ്പില്‍ മതമേതെന്ന് രേഖപ്പെടുത്താത്തവരുടെ എണ്ണം 29 ലക്ഷമാണ്.

Top