കൊച്ചി: ഒബ്‌റോണ്‍ മാളിലെ വന്‍ അഗ്നിബാധയ്ക്ക് ശേഷം നഗരത്തിലെ മാളുകളുടെ സുരക്ഷാവിഷയത്തില്‍ ജനങ്ങളുടെ ആശങ്കവര്‍ദ്ധിച്ചതിനിടെ ഞെട്ടിയ്ക്കുന്ന മറ്റൊരു വാര്‍ത്ത പുറത്ത്. നഗര ഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ സ്വക്‌യര്‍ മാളിന് അഗ്നിശമന സേനയുടെ പ്രവര്‍ത്താനാനുമതിയില്ലെന്ന വിവരങ്ങളാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. മനുഷ്യ ജീവന് പുല്ല് വിലകല്‍പ്പിച്ച് അധികൃതര്‍ കണ്ണടക്കുമ്പോള്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തത്തെയാണ്. മാസങ്ങളായി ഈ മാള്‍ എല്ലാ നിയമവും ലംഘിച്ച് കൊച്ചിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് പണത്തിനുമീതെ ആരും പറക്കില്ലെന്ന വെല്ലുവിളി ഉയര്‍ത്തിയാണ്.
എറണാകുളം എം ജി റോഡില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍സ്വകയര്‍ മാളിലെ ഏറ്റവും മുകളില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ തിയേറ്ററുകള്‍ക്കാണ് ഫയര്‍ആന്റ് സേഫ്റ്റി വിഭാഗം തുടക്കത്തില്‍ തന്നെ അനുമതി നിഷേധിച്ചത്. അപകടങ്ങളുണ്ടായാല്‍ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ യാതൊരുവിധ വഴികളുമില്ലാത്തതാണ് അനുമതി നിഷേധിക്കാന്‍ കാരണം.ആറ്, ഏഴ് നിലകളിലായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപ്ലസിന്റെ ഫയര്‍ ആന്റ് സേഫ്റ്റി അനുമതി സംബന്ധിച്ച രേഖകള്‍ ഫയലില്‍ ലഭ്യമല്ലെന്നാണ് കൊച്ചി കോര്‍പ്പറേഷന്‍ നല്‍കിയ വിവരാവകാശ രേകകളില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ എന്ത് കൊണ്ട് അനുമതി നല്‍കിയെന്ന കാര്യത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൈമലര്‍ത്തുന്നു. ജനുവരിയില്‍ ലഭ്യമായ വിവരാവകാശ രേഖകളിലാണ് അധികൃതരുടെ അനാസ്ഥ വ്യക്തമാകുന്നത്.
ഇന്നലെ രാവിലെയാണ് ഇടപ്പള്ളിയിലെ ഒബ്‌റോണ്‍മാളിലെ നാലാം നിലയില്‍ വന്‍ അഗ്നിബാധയുണ്ടാത്. ജീവനക്കാരുടെയും അഗ്നിശമന സേനയുടേയും സമയോചിതമായ ഇടപെടല്‍ മുലമാണ് വന്‍ ദുരന്തം ഒഴിവായത്. മാളിലും തിയേറ്ററുകളിലും കാര്യമായ തിരക്കില്ലാത്തതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
സെന്റര്‍ സ്വകയര്‍മാളിലെ മള്‍ട്ടിപ്ലക്‌സില്‍ ദിവസവും ആയിരത്തിലധികം പേരാണ് എത്തുന്നത്. ഇവിടെയുണ്ടാകുന്ന ചെറിയൊരു തീപ്പൊരി മതി വന്‍ ദുരന്തത്തിനും നഗരത്തെ തന്നെ തീവിഴുങ്ങാനും.