പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി – ആർഎസ്എസ് പ്രവർത്തകർക്കെതിരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങൾക്കു അറുതിവരുത്താൻ സംസ്ഥാന സർക്കാരിനു കേന്ദ്രം അനുവദിച്ചിരിക്കുന്നത് ആറു മാസം. ഈ ആറു മാസത്തിനിടെ ഏതെങ്കിലും ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടാൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി കാ്ട്ടി കേന്ദ്ര ഇടപെടൽ നടത്തുന്നതിനാണ് ഇപ്പോൾ ബിജെപി സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങൾ തയ്യാറെടുക്കുന്നത്.
പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതു മുന്നണി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സംസ്ഥാനത്ത് വ്യാപകമായി ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കു നേരെ വ്യാപകമായി ആക്രമണമുണ്ടായിരുന്നു. ഇതേ തുടർന്നു സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര സർക്കാരിനും, ഗവർണർക്കും കേരളത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരുന്നു. കേരളത്തിൽ വ്യാപകമായി ബിജെപി പ്രവർത്തകർക്കു നേരെ ആക്രമണമുണ്ടാകുന്നെന്നും, ഇതിനു പരിഹാരം കാണണമെന്നുമായിരുന്നു നിവേദനം. ഒരു പടികൂടി കടന്ന് കേരളത്തിൽ പ്രത്യേക സായുധ അധികാര നിയമം പ്രയോഗിക്കണമെന്നു വരെ ബിജെപി സംസ്ഥാന നേതൃത്വം ഗവർണറോട് ആവശ്യപ്പെടുകയും ചെയ്തു.
ഇതേ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ബിജെപി നേതൃത്വത്തോടു ആറു മാസം സമയം അനുവദിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇനി ഏതെങ്കിലും രീതിയിലുള്ള പ്രകോപനമോ, ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകമോ ഉണ്ടായാൽ ഉടൻ തന്നെ ഗവർണറോടു റിപ്പോർട്ട് ആവശ്യപ്പെടാനും, ആവശ്യമെങ്കിൽ കണ്ണീരിൽ പ്രത്യേക സൈനിക അധികാര നിയമം പ്രയോഗിക്കാനും, രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്യുന്നതിനുമാണ് ബിജെപി നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്