കൊച്ചി : മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന അയിരൂര്‍ ഷുക്കൂര്‍ വധക്കേസില്‍ കൂടി സിബി ഐ കുറ്റപത്ര സമര്‍പ്പിച്ചതോടെ സിപിഎം നേതാക്കള്‍ കൂടുതല്‍ നിയമകുരുക്കിലേയ്ക്ക് നിങ്ങുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ സിബി ഐ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് ഷുക്കൂര്‍ കേസിലും ജയരാജന്‍ പ്രതിയാകുന്നത്.
എറണാകുളം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ . ജയരാജന്‍(59) 32ാം പ്രതിയും ടി.വി. രാജേഷ് എംഎല്‍എ(42) 33ാം പ്രതിയുമാണ്. നേരത്തേ പൊലീസ് തയാറാക്കിയ കുറ്റപത്രത്തിലും ഇവര്‍ പ്രതികളായിരുന്നു. കെ.വി. സുമേഷ് (30), പി. ഗണേശന്‍ (26), പി. അനൂപ് (36), ബാബുകുട്ടി എന്ന വിജേഷ് (31), പ്രകാശന്‍ (36), വി. ഉമേശന്‍ (36), പി. പവിത്രന്‍ (42), സി. ലതീഷ് (33), പി.വി. മനോഹരന്‍ (37), മൈന ദിനേശന്‍ എന്ന എന്‍.പി. ദിനേശന്‍ (44), സി.എന്‍. മോഹനന്‍ (42), ബിജു മോന്‍ (36), എന്‍. നിഥിന്‍ (27), ഇ.പി. രാധാകൃഷ്ണന്‍ (41), ഷ്ജിന്‍ മോഹന്‍(25), കെ.വി. സജിത്ത് (34), കണ്ടക്ടര്‍ സുധാകരന്‍ എന്ന സുധാകരന്‍ (42), എന്‍.പി. നവീന്‍ (32), ശ്യാംജിത്ത് (30), എ. സരീഷ് (31), കെ.വി. ഷാജി (38), എം. പ്രകാശന്‍ (37), അജയന്‍ എന്ന അജയകുമാര്‍ (45), പി. രാജീവന്‍ (42), വി.വി. മോഹനന്‍ (52), പുരുഷു എന്ന എം വി പുരുഷോത്തമന്‍ (48), പി.കെ. അജിത്ത് കുമാര്‍ (46), പി.പി. സുരേശന്‍ (45), കെ. ബാബു (43), യു.വി. ബാബു(43), എ.വി. ബാബു(41) എന്നിവരാണ് മറ്റു പ്രതികള്‍.
2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (21) കൊല്ലപ്പെട്ടത്. സിപിഐ(എം). കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി. രാജേഷ് എംഎ!ല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു മണിക്കൂറുകള്‍ക്കകമാണ് ചെറുകുന്ന് കീഴറയില്‍ സിപിഐ(എം). പ്രവര്‍ത്തകര്‍ ഷുക്കൂറിനെ തടഞ്ഞുവച്ചു കൊലപ്പെടുത്തിയത്.
ജയരാജനും രാജേഷും ചികിത്സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചു സിപിഐ(എം). പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണു കേസ്. ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നാരോപിച്ച് ജയരാജനെയും രാജേഷിനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ ജയരാജിന്റെ അറസ്റ്റിന് സിബിഐ വീണ്ടും ശ്രമിക്കുമെന്നാണ് സൂചന.