15 മാസത്തിനിടെ 79 സ്ഥലം മാറ്റം: കേന്ദ്ര സര്‍ക്കാരിനു മോദി അത്ര പോര

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ വിരുദ്ധ നയങ്ങളില്‍ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 79 ഉദ്യോഗസ്ഥരെയാണ്. നിരന്തരം സ്ഥലം മാറ്റിയിരിക്കുന്നത്. ഇതില്‍ ചില ഉദ്യോഗസ്ഥരെ ചില ഓഫിസുകളില്‍ നിന്നു മൂന്ും നാലു തവണയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഉദ്യോഗസ്ഥവൃന്ദത്തോടു പുലര്‍ത്തുന്ന സമീപനത്തില്‍ അതൃപ്തി പടരുന്നു. സുപ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തലത്തില്‍ ഇടയ്ക്കിടെ അഴിച്ചുപണി നടത്തുന്നത് ഉദ്യോഗസ്ഥവൃന്ദത്തിലാകെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. 15 മാസത്തിനിടെ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ 79 സ്ഥലംമാറ്റങ്ങളാണുണ്ടായത്.
കാര്യക്ഷമതയില്ലാത്തവര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനവും ആശങ്കയുളവാക്കുന്നുണ്ട്. ഭരണനേതൃത്വത്തിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ വേട്ടയാടാന്‍ പുതിയ വ്യവസ്ഥകള്‍ ദുരുപയോഗിക്കുമോയെന്ന ഭയത്തിലാണ് ഉദ്യോഗസ്ഥര്‍. പ്രധാനമന്ത്രിയുടെ കീഴിലുള്ള പഴ്‌സനേല്‍ വകുപ്പ് കഴിഞ്ഞയാഴ്ച മന്ത്രാലയങ്ങള്‍ക്കു നല്‍കിയ മാര്‍ഗനിര്‍ദേശത്തിലാണ് നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് 50 വയസ്സും ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് 55 വയസ്സും പൂര്‍ത്തിയാകുന്നതിന് ആറു മാസം മുമ്പായി കാര്യക്ഷമത പരിശോധിക്കണമെന്നും കാര്യക്ഷമതയില്ലെന്നു കണ്ടെത്തുന്നവര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്നുമാണു നിര്‍ദേശം. ഉദ്യോഗസ്ഥന്റെ സത്യസന്ധത, ഉദ്യോഗസ്ഥനെതിരായ പരാതികള്‍, പെരുമാറ്റദൂഷ്യം, ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍, സ്വത്തുസമ്പാദനം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ കാര്യക്ഷമതാ പരിശോധനയ്ക്കു മന്ത്രാലയ സെക്രട്ടറിയുടെയും ജൂനിയര്‍ ഉദ്യോഗസ്ഥരുടേതിന് അഡീഷനല്‍ സെക്രട്ടറി അല്ലെങ്കില്‍ ജോയിന്റ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ അവലോകന സമിതികളെ നിയോഗിക്കും.

Top