![](https://dailyindianherald.com/wp-content/uploads/2016/05/bjp-keralam.png)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയെങ്കിലും താമര വിരിയുമെന്ന് പ്രതീക്ഷിച്ച ബിജെപിയ്ക്ക് തിരിച്ചടിയായി കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കേരളത്തില്‍ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്ത്തിപെടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഇടതുമുന്നണിയുടെ വിജയം പ്രവചിക്കുന്ന റിപ്പോര്‍ട്ടില്‍ എന്‍ഡിഎ മുന്നണിയിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് റിപ്പാര്‍ട്ടുകള്‍ കാര്യമായ പിശക് സംഭവിക്കാറില്ല. തിരുവനന്തപുരം ജില്ലിയില്‍ നേമത്ത് ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുമെന്നാണ് റിപ്പോര്‍ട്ടിലുളളത്. തദ്ദേശ സ്ഥാപനങ്ങളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപി സ്ഥാനാര്ത്ഥികള്ക്കായത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കൂകൂട്ടല്‍.
വെള്ളാപ്പളളി നടേശനമായുണ്ടാക്കിയ കൂട്ടുകെട്ടും ബിജെപിയ്ക്ക് താമര വിരിയിക്കാന്‍ ഗുണം ചെയ്യുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെയും പ്രതീക്ഷ. എന്നാല്‍ കേന്ദ്ര രഹസ്യന്വേഷണ റിപ്പോര്‍ട്ട് വന്നതോടെ പ്രധാന മണ്ഡലങ്ങള്‍ മാത്രം ശ്രദ്ധിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്കി. കേരളത്തിലെ തിരഞ്ഞെടുപ്പ് ഏറെ പ്രതീക്ഷയോടെയാണ് ബിജെപി നോക്കിയിരുന്നത്. എന്നാല്‍ പ്രചാരണത്തിനായി കോടികളിറക്കിയട്ടും എവിടെയോ പാകപിഴവ് സംഭവിച്ചുവെന്ന നിരീക്ഷണമാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. നേമത്തും കഴക്കൂട്ടത്തും ബിജെപിയ്ക്കെതിരായി ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി വോട്ട് ചെയ്യുമെന്നത് അട്ടിമറി പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാണ്.
കേരളത്തിലെ ബിജെപിയിലെ വിഭാഗീയതകളാണ് ഇത്തരമൊരു സാഹചര്യം കേരളത്തില്‍ സൃഷ്ടിച്ചതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. പല മാധ്യമ സ്ഥാപനങ്ങല്‍ നടത്തിയ സര്‍വ്വേകളിലും എന്‍ഡിഎ സംഖ്യത്തിന് കാര്യമായ മുന്നേറ്റം പ്രവചിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകളില്‍ ഇത്തരം അഭിപ്രായ വോട്ടെടുപ്പുകളും ചര്‍ച്ചയാകും. ബിജെപി കേരള ഘടകത്തിലെ അഭിപ്രായ ഭിന്നതകള്‍ താഴെ തട്ടിലേയ്ക്കും വ്യാപിടച്ചതോടെയാണ് ഏകോപനമില്ലാതെ പ്രവര്‍ത്തനങ്ങല്‍ താളെ തെറ്റിയത്. അത് കൊണ്ടായിരിക്കാം വിജയ സാധ്യതകള്‍ക്ക് മങ്ങല്ലേല്പ്പിക്കുന്നതും.