ന്യൂഡൽഹി : അടുത്തമാസം പദവി ഒഴിയാനിരിക്കെ രാഷ്ട്രപതി പ്രണബ് മുഖർജി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കേന്ദ്രമന്ത്രിസഭയിലെ ഒരാൾ പോലും പങ്കെടുക്കാത്തത് വിവാദമായി. രാഷ്ട്രപതി സംഘടിപ്പിക്കുന്ന ഇഫ്താറിൽ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി പങ്കെടുത്തിട്ടില്ല. കേന്ദ്രമന്ത്രിമാരുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.വെള്ളിയാഴ്ച്ച രാഷ്ട്രപതി ഭവനില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തെങ്കിലും ശ്രദ്ധേയമായത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും അസാന്നിധ്യമാണ്. ” ഒരു മന്ത്രി പോലും രാഷ്ട്രപതി ഒരുക്കിയ ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്തില്ല.
മന്ത്രിസഭയിലെ രാജ്നാഥ് സിംഗ്, അരുൺ ജയ്‌റ്റ്‌ലി അടക്കമുള്ള മുതിർന്ന മന്ത്രിമാർ രാഷ്ട്രപതിയുടെ ഇഫ്താറിലെ സ്ഥിര സാന്നിദ്ധ്യങ്ങളാണ്. എന്നാൽ ശനിയാഴ്ച രാത്രി സംഘടിപ്പിച്ച ഇഫ്താറിൽ കേന്ദ്ര മന്ത്രിസഭയിലെ ഒരു അംഗവും പങ്കെടുത്തില്ല. ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി മുക്താർ അബാസ് നഖ്‌വിയും മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ രാഷ്ട്രപതിയുടെ ഇഫ്താറിൽ എത്തിയില്ല.
” ഒരു മന്ത്രി പോലും രാഷ്ട്രപതി ഒരുക്കിയ ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്തില്ല. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും അവിടെയുണ്ടായില്ല. ഒരു ബിജെപി നേതാവിനേയും ഞാന്‍ അവിടെ കണ്ടില്ല. ഇത്ര വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഒരു കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി പോലുമില്ലാത്ത ഒരു ഇഫ്ത്താര്‍ വിരുന്ന് ഞാന്‍ കാണുന്നത് – സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
ഉപരാഷ്ട്രപതി ഹമീദ് അൻസാരി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരാണ് പ്രധാനമായും പരിപാടിയിൽ പങ്കെടുത്തത്.ഇവരെ കൂടാതെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ആർ.ജെ .ഡി നേതാവ് ലാലു പ്രസാദ് യാദവ്,തുടങ്ങിയവരും രാഷ്ട്രപതിയുടെ ആതിഥേയത്വം സ്വീകരിക്കാനെത്തി