കശാപ്പ് നിരോധനത്തിനെതിരെ ബിജെപി മുഖ്യമന്ത്രി രംഗത്ത്; താന്‍ ബീഫ് കഴിക്കുമെന്നും കേന്ദ്ര നിയമം പിന്‍വലിക്കണമെന്നും പേമ ഖണ്ഡു

ഡല്‍ഹി: മോദി സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ബിജെപി മുഖ്യമന്ത്രി. തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു രംഗത്ത്.

‘ഞാന്‍ ബീഫ് കഴിക്കുന്നയാളാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരാണ്. അരുണാചലിലെ ബിജെപി നേതൃത്വം ബീഫ് നിരോധനത്തെ പിന്തുണക്കില്ല.’പേമ ഖണ്ഡു വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി കേന്ദ്രം മനസിലാക്കണമെന്നും വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കശാപ്പ് നിരോധനം സംബന്ധിച്ച കേന്ദ്രനിലപാടിനെതിരെ ബിജെപി മേഘാലയ ഘടകം നേരത്തെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി മേഘാലയ നേതാക്കള്‍ വ്യക്തമാക്കി. ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് ബിജെപി നേതാവ് ബെര്‍ണാര്‍ഡ് എം. മറാക്ക് പറഞ്ഞു. ഗാരോയിലെ ജനത്തിന്റെ ദൈനംദിന കാര്യങ്ങളിലൊന്നാണ് ബീഫ് ഉണ്ടാക്കുന്നതും കഴിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

കശാപ്പ് നിരോധനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായികൊണ്ടിരിക്കെയാണ് കേന്ദ്രനിലപാടിനെതിരെ ബിജെപി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Top