ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു നടി ചാര്‍മിള. ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം ചാര്‍മിള വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. അവതാരകനും നടനുമായ കിഷോര്‍ സത്യയുമായുള്ള രഹസ്യവിവാഹവും പ്രണയവുമെല്ലാം നടിയെ പലപ്പോഴും ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. ജീവിതത്തില്‍ ഒരുപാടു വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ട താന്‍ ഇപ്പോഴും അഭിനയത്തിലെയ്ക്ക് തിരിച്ചു വന്നത് മകനെ വളര്‍ത്താന്‍ വേണ്ടിയാണെന്നും കടങ്ങള്‍ ഇനിയും തീര്‍ക്കാന്‍ ഉള്ളതുകൊണ്ടാണെന്നും താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ചാര്‍മിള മദ്യപാനിയായ നടിയാണെന്ന പ്രചാരണം ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നു. അതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചാര്‍മിള പറഞ്ഞത് ഇങ്ങനെ.”ഞാന്‍ നല്ലൊരു ക്രിസ്ത്യാനിയാണ്. ചെറുപ്പം മുതല്‍ക്കേ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു. അതില്‍ യാതൊരു തെറ്റും തോന്നിയിരുന്നില്ല. അടിവാരമെന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു അദ്ദേഹം എന്നില്‍നിന്നും അകന്നത്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ ബ്രാണ്ടി കഴിച്ചിരുന്നു. അക്കാലത്ത് എങ്ങനെയെങ്കിലും മരിക്കണമെന്ന ആഗ്രഹത്താല്‍ ഉറക്കഗുളിക ധാരാളം ഉപയോഗിച്ചിരുന്നു. എന്റെ അവസ്ഥയില്‍ അച്ഛന്‍ വല്ലാതെ ദുഃഖിച്ചിരുന്നു. സങ്കടങ്ങള്‍ മറക്കാന്‍ ഞാന്‍ വിവാഹിതയായെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. പിന്നീടാണ് രണ്ടാമതായി രാജേഷെന്ന ചെറുപ്പക്കാരനെ വിവാഹം കഴിച്ചത്. എന്റെ മകന്‍ അഡോണിസ് ജൂഡ് ജനിച്ചതോടെ എന്റെ ജീവിതമാകെ മാറിമറിഞ്ഞു. ജീവിക്കാനുള്ള പ്രതീക്ഷയായി. ഇപ്പോള്‍ എന്റെ മകനു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജീവിതപ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് പണത്തിന്റെ വില ഞാനറിയുന്നത്.” ചാര്‍മിള പറയുന്നു.
ഞാന്‍ ഇപ്പോഴും മദ്യപിക്കാറുണ്ട്; എനിക്ക് അതില്‍ യാതൊരു തെറ്റും തോന്നിയിട്ടില്ല; തന്റെ മദ്യപാനശീലത്തിന്റെ കാരണം വെളിപ്പെടുത്തി നടി ചാര്‍മിള…
Tags: chaarmila