കൊച്ചി:മാലമോഷണത്തിന് പിടിയിലായ യുവനടന്‍ തവള അജിത് എന്ന അജിത് നയിച്ചിരുന്നത് ആഡംബരജീവിതം. മോഷ്ടിച്ചു കിട്ടുന്ന പണം ബൈക്ക് വാങ്ങുന്നതും അനാശാസ്യത്തിനുമാണ് ഉപയോഗിച്ചിരുന്നത്. ഗോവയിലാണ് ഇയാളും കൂട്ടരും അനാശാസ്യത്തിന് പോകുന്നത്. ഗോവയില്‍ മാത്രം ഇവര്‍ ചിലവഴിച്ചിരുന്നത് 10 ലക്ഷം രൂപയാണ്. ബൈക്ക് റേസിങ്ങും ഇയാള്‍ക്ക് ഹരമായിരുന്നു. യുവസംവിധായകന്റെ ചിത്രത്തില്‍ മോഷ്ടാവിന്റെ റോള്‍ നന്നായി അഭിനയിച്ചു ഫലിപ്പിച്ചിരുന്നു തവള അജിത്.
ഉടന്‍ തന്നെ പുറത്തറിങ്ങുന്ന സിനിമയില്‍ മാല മോഷ്ടാവായി വേഷമിട്ട ഇടപ്പള്ളി കണ്ടങ്ങാക്കുളം അജിത് എന്ന തവള അജിത്തിനെയാണ് യഥാര്‍ത്ഥജീവിതത്തിലും മാല മോഷ്ടിച്ചതിനു പൊലീസ് പൊക്കിയത്. 56 പേരുടെ മാലകളാണ് 23 കാരനായ അജിത് മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായ ആറംഗ മാല മോഷണസംഘത്തിലെ പ്രധാനിയാണ് അജിത്. ക്രിക്കറ്റ് പ്രമേയമാക്കി കന്നിസിനിമ ചെയ്ത സംവിധായകന്റെ ചിത്രത്തിലാണ് അജിത് മാലമോഷ്ടാവായി അഭിനയിക്കുന്നത്. നടന്‍ പൊലീസ് പിടിയിലായതിനെത്തുടര്‍ന്ന് സംവിധായകന്‍ കാണാനെത്തിയിരുന്നു.
ഗോവയിലെയും മുംബെയിലെയും പബുകളായിരുന്നു പ്രധാനതാവളം. അനാശാസ്യത്തിനായി മാത്രം ഗോവയില്‍ 10 ലക്ഷം രൂപ ചിലവഴിച്ചു. സ്ത്രീ വിഷയം കഴിഞ്ഞാല്‍ ബൈക്ക് റൈസിങ്ങാണ് സംഘത്തിന്റെ ഹോബി. എറണാകുളം ജില്ലയില്‍ മാത്രമല്ല തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും ഇവര്‍ മാല മോഷണം നടത്തി. മാലപൊട്ടിച്ച ശേഷം വായുവിലേയ്ക്ക് മാല എറിഞ്ഞ് ചൂണ്ടുവിരലില്‍ കറക്കുന്നത് ഈ സംഘത്തിലെ രീതിയായിരുന്നു. ഈ രീതിയാണ് ഇവരെ പൊക്കാന്‍ പൊലീസിന് സാധിച്ചത്.