മീററ്റ്: മദ്രസയില്‍ നിന്നും രക്ഷപ്പെട്ട പത്തുവയസ്സുകാരനെ പിടികൂടി ചങ്ങലയ്ക്കിട്ടെന്ന് പരാതി. സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വിഡിയോകളാണ് പരാതിക്കാധാരം. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിലെ ഫൂലത്തില്‍ ചൊവ്വാഴ്ച ചങ്ങലയ്ക്കിട്ട നിലയിലുള്ള പയ്യന്റെ ദൃശ്യമടങ്ങിയ വീഡിയോ വ്യാപകമായി പ്രചരിച്ചു. കഴിഞ്ഞ ദിവസം മദ്രസയില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടയില്‍ പയ്യന്‍ ഒരു കുളത്തില്‍ വീഴുകയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
ഞായറാഴ്ചയാണ് പയ്യനെ മദ്രസയിലേക്ക് വീട്ടുകാര്‍ പഠിക്കാന്‍ കൊണ്ടാക്കിയത്. എന്നാല്‍ മദ്രസാ പ്രിന്‍സിപ്പല്‍ പയ്യന്‍ ഓടിപ്പോകാതിരിക്കാന്‍ ചങ്ങല ഇടുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങളുടെ മുന്നില്‍ വെച്ച് തന്നെ മൊഴിയെടുത്തതായിട്ടാണ് പോലീസ് പറഞ്ഞിരിക്കുന്നത്. അതേസമയം പയ്യനെ ചങ്ങലയ്ക്കിട്ടു എന്ന വാര്‍ത്ത പോലീസ് നിഷേധിച്ചിട്ടുണ്ട്.
കുട്ടിയെ ചങ്ങലയ്ക്കിട്ടു എന്നത് കേട്ടുകേഴ്വി മാത്രമാണെന്ന് രത്തന്‍പുരി പോലീസ് സ്റ്റേഷന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ രക്ഷപ്പെടുത്തിയ പയ്യനെ ചങ്ങലയ്ക്കിട്ടെന്ന് തന്നെയാണ് ഫുലത്ത് ഗ്രാമ പ്രമുഖന്‍ പറഞ്ഞത്. അതേസമയം സംഭവത്തെക്കുറിച്ച് മദ്രസാ അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.