‘ഛമ്മ ഛമ്മ’ എന്ന സൂപ്പര്‍ഹിറ്റ് ബോളീവുഡ് ഗാനത്തിന്റെ റീമിക്സിനെതിരെ രൂക്ഷവിമര്‍ശനം നിറഞ്ഞ് സോഷ്യല്‍ മീഡിയ. അര്‍ഷാദ് വാര്‍സിയുടെ പുതിയ ചിത്രം ഫ്രോഡ് സയ്യാനിലാണ് ഗാനം റീമേക്ക് ചെയ്തിരിക്കുന്നത്. മുന്‍പ് മനോഹരമായി ചെയ്ത് വെച്ച ഗാനം ഇത്തരത്തില്‍ നശിപ്പിക്കരുതെന്നും, അങ്ങനെയുണ്ടായാല്‍ നടപടി വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ എത്തിയ ഗാനത്തില്‍ ഗ്ലാമര്‍ താരം എലൈ ഓറത്തിന്റെ ചൂടന്‍ രംഗങ്ങളാണുള്ളത്. ഗാനം റിലീസ് ചെയ്തതിന് പിന്നാലെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നു.
അശ്ലീല പ്രദര്‍ശനത്തിന് മാത്രമായാണ് ഗാനം റീമേക്ക് ചെയ്തതെന്നാണ് ഉയരുന്ന വിമര്‍ശനം. നേഹ കക്കാര്‍ ആണ് ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിക്കുന്നത്.തനിഷ്‌ക് ഭാഗ്ജിയുടെതാണു സംഗീതം. സൗരവ് ശ്രീ വാസ്തവയാണു ചിത്രത്തിന്റെ സംവിധാനം. ജനുവരി 18ന് ചിത്രം തീയറ്ററുകളിലെത്തും. പ്രശസ്ത ബോളിവുഡ് താരം ഊര്‍മിള അതിമനോഹരമായി അവതരിപ്പിച്ച ഗാന രംഗം ഇത്രയും മോശം രീതിയിലേക്കു തരംതാഴ്ത്തുന്നതു ശരിയല്ലെന്നും അഭിപ്രായം ഉണ്ട്. ബാജ്രെ എന്ന ചിത്രത്തിലേതാണു ഗാനം. അല്‍ക യജ്ഞിക്, ശങ്കര്‍ മഹാദേവന്‍, വിനോദ് റാത്തോഡ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനമാണു ചമ്മാ ചമ്മാ.