കോഹ്‌ലിയുടെ ചാരിറ്റി ഡിന്നറിൽ മല്യയും; പെട്ടെന്ന് ചടങ്ങുതീർത്ത് ടീം ഇന്ത്യ

ന്യൂഡൽഹി∙ വിവാദ വ്യവസായി വിജയ് മല്യയിൽനിന്നു അകലംപാലിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബ്രിട്ടനിൽ സംഘടിപ്പിച്ച ‘ചാരിറ്റി ഡിന്നറിന്’ ക്ഷണിക്കാതെ എത്തിയ മല്യയെ ടീം അംഗങ്ങളാരും പരിഗണിച്ചില്ല. ഹോട്ടലിൽ മല്യയുടെ സാന്നിധ്യമുണ്ടായതോടെ ഇന്ത്യൻ ടീം പെട്ടെന്നു ചടങ്ങുതീർത്തു മടങ്ങുകയും ചെയ്തു.

ഹോട്ടലിൽ വിജയ് മല്യ വന്നവിവരം അറിഞ്ഞപ്പോൾ വിരാട് കോഹ്‍ലിയും മറ്റു ടീം അംഗങ്ങളും അസ്വസ്ഥരായെന്നു ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. കോ‍ഹ്‍ലിയോ അദ്ദേഹത്തിന്റെ ഫൗണ്ടേഷനോ ചടങ്ങിലേക്കു മല്യയെ ക്ഷണിച്ചിരുന്നില്ല. പക്ഷേ ചാരിറ്റി ഡിന്നർ ആയതിനാൽ വരുന്നവർ ആരൊക്കെയാണെന്ന് നേരത്തെ അറിയാനാവില്ല. അത്താഴത്തിനെത്തിയ ആരുടെയെങ്കിലും ക്ഷണം സ്വീകരിച്ചാവാം മല്യ വന്നത്– ചടങ്ങിനുണ്ടായിരുന്നു ബിസിസിഐ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഉടമയായിരുന്നു മല്യ. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണു റോയലസ്‍ ചലഞ്ചേഴ്സിന്റെയും നായകൻ. കോഹ്‍ലി ലോകനിലവാരമുള്ള ക്യാപ്റ്റനും മാന്യനുമാണു വിജയ് മല്യ ചാമ്പ്യൻസ് ട്രോഫി മൽസരത്തിനുശേഷം പറഞ്ഞിരുന്നു. എന്നിട്ടും മല്യയെ അത്താഴത്തിനു ക്ഷണിക്കാതിരുന്നതും വന്നപ്പോൾ പരിഗണിക്കാതിരുന്നതും ഇന്ത്യൻ ടീം വിവാദത്തിൽപ്പെടേണ്ടെന്നു കരുതിയാകുമെന്നാണ് നിഗമനം.

കഴിഞ്ഞദിവസം ബിർമിങ്ങാം എഡ്ബസ്തൻ സ്റ്റേഡിയത്തിൽ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ–പാക്കിസ്ഥാൻ മൽസരം മല്യ കാണാനെത്തിയതു വലിയ വാർത്തയായിരുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽനിന്നു 9000 കോടിയോളം രൂപ വായ്പയെടുത്തു രാജ്യംവിട്ട വ്യവസായിയാണു മല്യ. ഇന്ത്യ–പാക്ക് മൽസരത്തിനിടെ വെളുത്ത കോട്ടണിഞ്ഞു സ്‌റ്റേഡിയത്തിലെത്തിയ മല്യ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറെയും സന്ദര്‍ശിച്ചിരുന്നു. വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചതിനു മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തു.

Top