![](https://dailyindianherald.com/wp-content/uploads/2016/01/oommen_chandy-sad.png)
തിരുവനന്തപുരം: സരിത എസ് നായര്‍-ഉമ്മന്‍ചാണ്ടി ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇ.കെ ബാബുരാജിന്റെ ഭൂമി റിസര്‍വ്വേ നടത്താനായി സരിത എഴുതി നല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രി ഒപ്പിട്ടു നല്‍കിയതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. ഒപ്പിട്ടു സീല്‍ ചെയ്ത അപേക്ഷ അപ്പോള്‍ തന്നെ കൊടുത്തിവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആലപ്പുഴ കളക്ട്രേറ്റിലേക്ക് അപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞിരുന്നു. അപേക്ഷയിന്‍മേലുള്ള നടപടികള്‍ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
ഇടയാറന്‍മുള സ്വദേശി ഇ.കെ ബാബുരാജിന്റെ ഭൂമി, റിസര്‍വ്വേ നടത്താന്‍ അപേക്ഷ നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ഇത് വില്‍ക്കേണ്ട അടിയന്തിര സാഹചര്യമെത്തിയപ്പോഴാണ് ബാബുരാജ് സരിതയുടെ സഹായം തേടിയത്. സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയില്‍ മുഖ്യമന്ത്രി അടുത്തെത്തിയപ്പോള്‍ തന്നെ ഒപ്പിട്ടു നല്‍കിയിരുന്നു.
മുഖ്യമന്ത്രി ഒപ്പിട്ടു സീല്‍ ചെയ്ത അപേക്ഷ അപ്പോള്‍ തന്നെ കൈയ്യില്‍ തന്നുവിട്ടു. തുടര്‍ന്ന് കളക്ടര്‍ തഹസില്‍ദാര്‍ക്ക് അടുത്ത ദിവസം നിര്‍ദ്ദേശം നല്‍കുകയും തുടര്‍ന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ റീസര്‍വ്വെയും നടന്നു. സംസ്ഥാനത്ത് സാധാരണ ഗതിയില്‍ ഭൂമി റീസര്‍വ്വേ നടത്തുന്നതിന് വര്‍ഷങ്ങള്‍ കാത്തിരിയ്‌ക്കേണ്ട സാഹചര്യത്തിലാണ് ഈ സംഭവം നടന്നത്.
ഇന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ സരിത ഇത് സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും തെളിവുകള്‍ ഹാജരാക്കാമെന്നും സരിത പറഞ്ഞിരുന്നു.