‘യോഗി യോഗി’ എന്ന് ജപിക്കാത്തവര്‍ യുപി വിട്ട് പോകണം; യുവവാഹിനിയുടെ പേരിലുള്ള പോസ്റ്റര്‍ വിവാദമാകുന്നു

മീററ്റ്: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാമം ജപിക്കാന്‍ പറ്റാത്തവര്‍ക്ക് ഉത്തര്‍പ്രദേശ് വിട്ട് പുറത്തു പോവാമെന്ന് പോസ്റ്റര്‍. യോഗിയുടെ സംഘടന ഹിന്ദു യുവ വാഹിനിയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജില്ലയിലെ വിവിധ ഇടങ്ങളിലാണ് ഇത്തരം പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, ജില്ലയിലെ മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടെയും ജില്ലാ കമ്മിഷണറുള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും വീടുകള്‍ക്കു മുന്നിലും ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മീററ്റ് ജില്ലാ പ്രസിഡണ്ട് നീരജ് ശര്‍മ്മ പഞ്ചോളിയുടേയും യോഗിയുടേയും നരേന്ദ്രമോഡിയുടേയും ചിത്രങ്ങള്‍ ബോര്‍ഡുകളിലുണ്ട്. യുവവാഹിനിയുടെ വിവാദ പോസ്റ്ററുകള്‍ക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ അധികൃതര്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തു. സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാദേശിക ഘടകത്തില്‍ നിന്ന് വിശദവിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയുള്ളൂവെന്നും എസ്പി ജെ.രവീന്ദ്ര ഗൗര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പോസ്റ്ററുകള്‍ വിവാദമായതോടെ വിശദീകരണവുമായി ഹിന്ദു യുവ വാഹിനിയുടെ നേതാക്കള്‍ രംഗത്തെത്തി. പോസ്റ്റര്‍ പതിച്ചതുമായി ഹിന്ദു യുവ വാഹിനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും പോസ്റ്ററിലുള്ള നീരജ് ശര്‍മ്മ പഞ്ചോളിയെ അഴിമതി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം സംഘടനയില്‍ നിന്നും പുറത്താക്കിയതാണെന്നും ഹിന്ദു യുവവാഹിനി റീജിയണല്‍ പ്രസിഡന്റ് നാഗേന്ദ്ര തോമര്‍ പറഞ്ഞു.

Top