വ്യാജ പ്രേമത്തില്‍ തീരില്ല സിഡിക്കഥ: താടിവളര്‍ത്തിയ ചാര്‍ളിയും പുറത്തായി

കൊച്ചി: വ്യാജ സിഡിയുടെ പേരില്‍ പുലിവാലു പിടിച്ച പ്രേമത്തിനു പിന്നാലെ താടി വളര്‍ത്തിയ ചാര്‍ളിയും പ്രേമക്കുരുക്കില്‍പ്പെട്ടു. പ്രേമത്തിന്റെ വ്യാജ സിഡി വിവാദത്തിനു പിന്നാലെ ഇപ്പോള്‍ പുറത്തായിരിക്കുന്നത്് ദുല്‍ക്കര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ളിയുടെ സിഡിയാണ്.
ബംഗളൂരുവിലാണ് ചാര്‍ലിയുടെ വ്യാജ സിഡി ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ സിഡി ഇറങ്ങി എന്ന വാര്‍ത്ത ശരിയാണെന്നും സംഭവം സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ചിത്രത്തിലെ നടനും നിര്‍മാതാക്കളില്‍ ഒരാളുമായ ജോജു ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ വന്‍ കളക്ഷന്‍ നേടി ചാര്‍ലി വമ്പന്‍വിജയത്തിലേക്കു നീങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയിരിക്കുന്നത്.

എന്നാല്‍, വ്യാജ സിഡിയുടെ ഉറവിടം എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമല്ല. വ്യാജ പതിപ്പിനെതിരേ കര്‍ണാടക ആഭ്യന്തരമന്ത്രിക്കും കേരളത്തിലെ സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്ന് സൈബര്‍ സെല്‍ ഡിവൈഎസ്പി എം.ഇക്ബാല്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

97 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം പത്തു ദിവസം കൊണ്ട് 9.60 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വന്‍ഹിറ്റിലേക്ക് പോകുന്നതിനിടെ പ്രേമത്തിന്റെ വ്യാജ പതിപ്പും ഇറങ്ങിയിരുന്നു. സെന്‍സര്‍ കോപ്പി എന്ന് രേഖപ്പെടുത്തിയ സിഡിയാണ് അന്ന് പ്രചരിച്ചിരുന്നത്. വ്യാജ സിഡി ഇറങ്ങിയതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ കളക്ഷന്‍ വലിയ തോതില്‍ ഇടിഞ്ഞിരുന്നു. പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന് സെന്‍സര്‍ ബോര്‍ഡിലെ ചില ജീവനക്കാര്‍ പിന്നീട് അറസ്റ്റിലായിരുന്നു.

Top