ബാബു ആന്റണിയോട് പ്രതികാരം ചെയ്യണമെന്നു തോന്നിയിട്ടില്ല;പരാജയപ്പെട്ട ആ പ്രണയത്തെക്കുറിച്ച് നടി ചാര്‍മിള.വീണ്ടും അഭിനയലോകത്തേക്ക്

കൊച്ചി :ചാര്‍മിള വീണ്ടും വരുന്നു.സിനിമയിലും മിനി സ്ക്രീനിലും സജീവമാകാന്‍ .മലയാളിക്ക് സുപരിചിതയായ ചാര്‍മിള ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റണിയുമായുള്ള കടുത്ത പ്രണയവും, വേര്‍പ്പിരിയലും പിന്നീടുള്ള ആത്മഹത്യ ശ്രമവുമെല്ലാം നടിയെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരസാന്നിധ്യമാക്കി നിര്‍ത്തിയിരുന്നു. മറ്റൊരു വിവാഹം കഴിച്ചെങ്കിലും അതും ഏറെനാള്‍ നീണ്ടില്ല.വിവാഹമോചിതയായ ചാര്‍മിള മിനിസ്‌ക്രീനിലൂടെ വീണ്ടും അഭിനയലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ്. ബാബു ആന്റണിയുമായുള്ള പ്രണയത്തെക്കുറിച്ച് ചാര്‍മിള പറയുന്നത് ഇങ്ങനെ എനിക്ക് ബാബു ആന്റണിയോട് ദേഷ്യം തോന്നിയിട്ടില്ല. അദ്ദേഹത്തോട് പ്രതികാരം ചെയ്യണമെന്നും തോന്നിയിട്ടില്ല. എല്ലാവര്‍ക്കും എല്ലാ ഗുണങ്ങളും ഉണ്ടാകണമെന്നില്ല. ആ വ്യക്തിയുടെ കാര്യവും ഞാന്‍ അങ്ങനെയെ കണ്ടിട്ടുള്ളൂ.

Also Read : സ്ത്രീകള തങ്ങളുടെ പീരിയഡ് കാലയളവില്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നുവോ ? തലച്ചോറ് സ്കാന്‍ പഠനത്തില്‍ പുതിയ കണ്ടെത്തല്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ അച്ഛന് ഹൃദയാഘാതം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്. അച്ഛന് അസുഖം വന്നപ്പോള്‍ ബാബുവിന് അത് കണ്ടില്ലെന്ന് നടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യന്‍ അതുചെയ്തില്ല. ആ കടപ്പാട് ബാബു ആന്റണിയോട് എനിക്കുണ്ട്. ചാര്|മിളയെ യെ മലയാളികള്‍ ഓര്‍മിക്കുക സിനിമയിലെ തീവ്ര രംഗങ്ങളിലൂടെയാകില്ല. പരാജയപ്പെട്ട ഒരു പ്രണയകഥയിലെ നായികയെന്ന ലേബലിലായിരുന്നു നടി ഏറെക്കാലം.

അടുത്തകാലത്ത് ‘അമ്മയുടെ (താരസംഘടന) ഒരു യോഗത്തില്‍ വച്ച് ഞാന്‍ ബാബു ആന്റണിയെ കണ്ടിരുന്നു. പരസ്പരം വീട്ടുവിശേഷങ്ങള്‍ ചോദിച്ചാണ് ഞങ്ങള്‍ അന്ന് പിരിഞ്ഞതെന്നും ചാര്‍മിള പറയുന്നു. 2006ല്‍ ചെന്നൈ സ്വദേശിയായ രാജേഷിനെ വിവാഹം ചെയ്തശേഷം വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങുകയായിരുന്നു ചാര്‍മിള. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ താളപ്പിഴകള്‍ നിറഞ്ഞതോടെ കഴിഞ്ഞവര്‍ഷം വിവാഹമോചിതയായി.

നല്ല സുഹൃത്തുക്കളായിട്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ചാര്‍മിള പറയുന്നു. വിവാഹമോചനത്തിന്റെ അന്ന് വെള്ളം വാങ്ങി തന്നതുപോലും അദ്ദേഹമാണ്. ഇപ്പോഴും മകനെ കാണാന്‍ എത്താറുണ്ടെന്നും ചാര്‍മിള പറയുന്നു. 1991ല്‍ സിബി മലയില്‍ ചിത്രമായ ധനത്തിലൂടെയാണ് ചാര്‍മിള മലയാളത്തിലെത്തുന്നത്. 2014ല്‍ ഇറങ്ങിയ വിക്രമാദിത്യനാണ് അവസാന ചിത്രവും. ഇപ്പോള്‍ മലയാളസീരിയലുകളിലെ സ്ഥിരസാന്നിധ്യമാണ് ഈ ചെന്നൈക്കാരി.

Top