ചവറയില്‍ ഇരുമ്പ് പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

കൊല്ലം: ചവറ കെഎംഎംഎല്ലില്‍(കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്) പാലം തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. ചവറ സ്വദേശിനി ശ്യാമള ദേവി(56)യാണ് മരിച്ചത്.പരുക്കേറ്റ ശ്യാമളയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കെഎംഎംല്ലില്‍ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്കു കുറുകെ നിര്‍മിച്ച നടപ്പാലമാണ് തകര്‍ന്നത്.

രാവിലെ 10.30 നായിരുന്നു സംഭവം. എഴുപതോളം പേര്‍ അപകടത്തില്‍പ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലര്‍ക്കും പരുക്ക്. ഇവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. വെള്ളത്തില്‍ ആരെങ്കിലും വീണിട്ടുണ്ടോയെന്നറിയാനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യ ഓഫിസിനു മുന്നില്‍ സമരത്തിനെത്തിയവര്‍ തിരികെ പോകുന്നതിനിടെയാണ് പാലം തകര്‍ന്നത്.
20 പേര്‍ക്ക് പരിക്കേറ്റു. കെഎംഎംല്ലില്‍ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്ക് കുറുകെ നിര്‍മിച്ച നടപ്പാലമാണ് തകര്‍ന്നത്. രാവിലെ 10.30നാണ് സംഭവം. പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറി പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി സ്ത്രീകളും കുട്ടികളും അപകടത്തില്‍പെട്ടു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളത്തില്‍ ആരെങ്കിലും വീണോ എന്നറിയാന്‍ തെരച്ചില്‍ നടത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്പനിയുടെ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സമരത്തിനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. സമരത്തിനെത്തിയവര്‍ കൂട്ടത്തോടെ പാലത്തില്‍ കയറിയതാണ് പാലം തകരാന്‍ ഇടയാക്കിയതെന്ന് തൊഴിലാളികള്‍ പറയുന്നു. 12 വര്‍ഷം മുമ്പ് സ്ഥാപിച്ച പാലം അപകട നിലയിലായിരുന്നു.

Top