ഇങ്ങനെയൊരു പറ്റ് ഒരു കാമുകിയ്ക്കും പറ്റിയട്ടുണ്ടാകില്ല….ഹോട്ടലില്‍ താമസിക്കവെ കാമുകന് തന്റെ നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുക്കുമ്പോള്‍ കാമുകി കരുതിയില്ല തന്റെ വഞ്ചന കാമുകന്‍ തിരിച്ചറിയുമെന്ന്. ഹോട്ടലില്‍ താന്‍ തനിച്ചാണെന്ന് സന്ദേശമയച്ച കാമുകി, പക്ഷേ താനയച്ച ചിത്രങ്ങളില്‍ ബോസ്സിന്റെ സ്യൂട്ട്കേസ് ഉള്‍പ്പെട്ട കാര്യം മനസ്സിലാക്കിയില്ല. കാമുകി ഒറ്റയ്ക്കല്ലെന്നും, കൂടെ ബോസ്സുമുണ്ടെന്ന് മനസ്സിലാക്കിയ കാമുകന്‍, യുവതിയുടെ കള്ളത്തരം കൈയോടെ പിടികൂടി.
അറ്റ്ലാന്റയിലേക്ക് തനിച്ചുപോയ കാമുകി ജാക്കിയുമായി സന്ദേശങ്ങള്‍ കൈമാറുന്നതിനിടെയാണ് കാമുകന്‍ ആ വഞ്ചന തിരിച്ചറിഞ്ഞത്.. മുറിയില്‍ താന്‍ ഒറ്റയ്ക്കേയുള്ളൂവെന്ന് അവകാശപ്പെട്ട ജാക്കി, തന്റെ ചിത്രങ്ങള്‍ കാമുകന് അയച്ചുകൊടുക്കാന്‍ തുടങ്ങി. വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ച് ചിത്രങ്ങള്‍ അയക്കുന്നതിനിടെ, ബോസ്സിന്റെ സ്യൂട്ട്കേസിന്റെ ചിത്രങ്ങളും അതില്‍പ്പെടുന്നുണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞില്ല.
നീ തനിച്ചാണോ എന്ന് കാമുകന്‍ എടുത്ത് ചോദിച്ചപ്പോള്‍, അതെയെന്നും തനിക്ക് അറ്റ്ലാന്റയില്‍ ആരെയും പരിചയമില്ലെന്നുമായിരുന്നു കാമുകിയുടെ മറുപടി. ഹോട്ടലിലെ റൂം നമ്പര്‍ ചോദിച്ച് മനസ്സിലാക്കിയ കാമുകന്‍ ഹോട്ടലിലേക്ക് ഫോണ്‍ ചെയ്ത് വിവരങ്ങള്‍ തിരക്കി. ജാക്കി പറഞ്ഞ 1422-ാം നമ്പര്‍ മുറി അവളുടെ പേരിലല്ല ബുക്ക് ചെയ്തിരിക്കുന്നതെന്ന് കാമുകന്‍ മനസ്സിലാക്കുകയും ചെയ്തു. ജാക്കിയുടെ ബോസ്സിന്റെ പേരിലാണ് റൂം എന്നും കാമുകന്‍ മനസ്സിലാക്കി.
അതോടെ കാമുകന്‍ കാമുകിയെ ചീത്തവിളിച്ചുകൊണ്ട് സന്ദേശമയക്കാന്‍ തുടങ്ങി. തന്നെ വഞ്ചിച്ച ജാക്കിയോട് ഇനി ക്ഷമിക്കാനാവില്ലെന്നും ബന്ധം പിരിയുകയാണെന്നും അയാള്‍ പ്രഖ്യാപിച്ചു. ഈ സന്ദേശങ്ങളോട് ജാക്കി എങ്ങനെയാണ് പ്രതികരിച്ചതെന്ന് വ്യക്തമല്ല. റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ ഇപ്പോള്‍ വൈറലാണ്.