പങ്കാളിയെ വഞ്ചിക്കുന്നവര്‍ ചതിയന്‍മാര്‍ തന്നെ. ഒരു പുരുഷനെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഒരു സ്ത്രീ ചിന്തിക്കുന്നത് എന്തായിരിക്കും. ഇയാള്‍ എന്നെ വഞ്ചിക്കില്ല എന്നു തന്നെയായിരിക്കും. മിക്ക സ്ത്രീകളെയും അതിന് പ്രേരിപ്പിക്കുന്നതാകട്ടെ ഇത്തരം പുരുഷന്‍മാര്‍ കാണാന്‍ സുന്ദരന്‍മാരായിരിക്കും എന്നതും. എന്നിട്ടും പക്ഷേ പലരും വഞ്ചിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. ഇനി വഞ്ചിക്കുന്ന പുരുഷന്‍മാരെ തിരിച്ചറിയാന്‍ ചില എളുപ്പവഴികള്‍.
അമ്മയോട് അടുപ്പമില്ലാത്ത ആണ്‍മക്കള്‍
അമ്മയോട് അടുപ്പമില്ലാതെയും അവരോട് ദേഷ്യത്തിലും വളര്‍ന്ന പുരുഷന്‍മാര്‍ വഞ്ചകരാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചില പുരുഷന്‍മാര്‍ അമ്മയുമായി അടുപ്പം കുറവുള്ളവരാകുകയും അവരോട് അച്ചടക്കമില്ലാതെ വളര്‍ന്നവരുമായിരിക്കും. എങ്കില്‍ ഒന്നുറപ്പിച്ചോളൂ. അവന്‍ അധികകാലം പങ്കാളിക്കൊപ്പം തുടര്‍ന്നു പോവില്ല.അതായത് ടു ആന്‍ഡ് എ ഹാഫ്‌മെന്‍ എന്ന നോവലിലെ ചാര്‍ളി ഹാര്‍പര്‍ ഇതിന് ഉദാഹരണമാണ്. ഇനി ഇത്തരക്കാരെ തിരിച്ചറിയാന്‍ ഒരു മാര്‍ഗം. ഇവര്‍ അമ്മയെ പറ്റി വളരെ മോശമായിട്ടാകും സംസാരിക്കുക. അതിന് പങ്കാളിയുമായി പുരുഷന് അധികകാലത്തെ പരിചയം ഇല്ലെങ്കില്‍ പോലും. അമ്മയെ അധിക്ഷേപിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ ഉറപ്പിക്കുക, അവന്‍ നിങ്ങളെയോ അമ്മയെയോ ബഹുമാനിക്കുന്നില്ല.
നിഗൂഢത നിറഞ്ഞ പെരുമാറ്റം
ഒരുപക്ഷേ ആ നിഗൂഢത നിറഞ്ഞ സ്വഭാവം തന്നെയാകും സ്ത്രീയെ അവനിലേക്ക് അടുപ്പിച്ചിട്ടുണ്ടാകുക. ഒരല്‍പം ദുരൂഹത നിറഞ്ഞ സ്വഭാവമുള്ളവരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍, ദുരൂഹതയും പെരുമാറ്റത്തിലെ നിഗൂഢതയും കൂടുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം. അയാള്‍ വഞ്ചകനാണെന്ന്. അവരുടെ ഫോണ്‍ നിങ്ങള്‍ തൊടുമ്പോഴേക്കും ചാടിയെഴുന്നേറ്റ് ഫോണ്‍ പിടിച്ചു വാങ്ങുക, കാലിയായ മെസേജ് ഇന്‍ബോക്‌സുകള്‍ എന്നിവ ഇത്തരക്കാരെ തിരിച്ചറിയാന്‍ സഹായകമാകും. അതായത് വഞ്ചിക്കുന്നവര്‍ അവരുടെ കാര്യങ്ങളില്‍ അതീവ രഹസ്യസ്വഭാവം കാണിക്കുന്നവരായിരിക്കും. അവര്‍ എവിടെ പോകുന്നുവെന്നോ എന്തു ചെയ്യുന്നു എന്നോ നിങ്ങളോട് തുറന്നു പറയില്ല. എന്നാല്‍, നിങ്ങളെ കുറിച്ച് എല്ലാം അവര്‍ അറിയാന്‍ ആഗ്രഹിക്കും. നല്ല ശ്രോതാവായിരിക്കും, നിങ്ങള്‍ പറയുന്നത് എല്ലാം കേട്ടിരിക്കും. കാരണം അത് നിങ്ങളുടെ കാര്യങ്ങള്‍ അറിയാനാണ്.
അതിവൈകാരികരായ പുരുഷന്‍മാര്‍
സ്‌നേഹം മമത എന്നിവയെല്ലാം പുരുഷന്‍മാരില്‍ നിന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണ്. ഇവര്‍ സെക്കന്‍ഡുകള്‍ കൊണ്ട് സ്ത്രീകളെ പാട്ടിലാക്കാന്‍ കഴിവുള്ളവരും ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യം പിടിക്കുന്നവരുമായിരിക്കും. ശാരീരികബന്ധം പുലര്‍ത്തുന്നതില്‍ ഇത്തരക്കാര്‍ മികച്ചവരായിരിക്കും. പക്ഷേ ഒരു ചെറിയ കാര്യമുണ്ടായാല്‍ പോലും അതിവൈകാരികമായി ഇടപെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ അവനെ വിടുന്നതാണ് നല്ലത്.
ഞാന്‍ മറന്നുപോയി
പ്രിയമുള്ളവളെ ഞാന്‍ മറന്നു പോയി എന്നു പറയുന്ന പുരുഷന്‍മാര്‍. അല്ലെങ്കില്‍ അവസാന നിമിഷം നിങ്ങളോടൊത്തുള്ള കറക്കത്തില്‍ നിന്ന് പിന്‍വാങ്ങുന്നവന്‍. ഉറപ്പിച്ചോളൂ. നിങ്ങളെക്കാള്‍ നല്ലൊരു ബന്ധം അവന്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പുതിയ ബന്ധം കണ്ടെത്തുന്നവര്‍ പഴയ പങ്കാളിയോടൊപ്പം പുറത്തു പോകാനോ അവരോടൊപ്പം ഇരിക്കാനോ ശ്രമിക്കില്ല. ഇതിനായി അവര്‍ മറന്നു പോയെന്നും അല്ലെങ്കില്‍ അവസാന നിമിഷം എന്തെങ്കിലും കാരണം പറഞ്ഞ് അതില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യും. അത്തരക്കാരില്‍ നിന്ന് അകന്നു നിന്നോളു.
ഇത്തരക്കാര്‍ നിങ്ങളെ നിയന്ത്രിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. നിങ്ങളുടെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. അവനോട് പറയാതെ എങ്ങോട്ടെങ്കിലും പോയാല്‍ പരിഭവിക്കുകയും ചെയ്യും. എവിടെയാണെന്ന് എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കും. അതിന് കാരണം അവനെയല്ലാതെ മറ്റൊരാളും നിങ്ങളെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് വരുത്തിതീര്‍ക്കാനാണ്. എന്നാല്‍, അവന്‍ എവിടെയാണെന്ന് ഒരിക്കലും നിങ്ങളോട് പറയില്ല. ബന്ധം തുടങ്ങുമ്പോള്‍ തന്നെ ചില സുഹൃത്തുക്കളോട് ഇടപെടുന്നതിന് അവന്‍ നിങ്ങളെ നിയന്ത്രിക്കുകയാണെങ്കില്‍ സംശയിക്കേണ്ടി വരും അവന്‍ വഞ്ചിക്കും.
ബന്ധം രഹസ്യമായി സൂക്ഷിക്കുന്നവന്‍
നിങ്ങളുമായുള്ള ബന്ധം ഒരു രഹസ്യമായി സൂക്ഷിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും സംശയിക്കപ്പെടണം. കാരണം, അവന്‍ അധികകാലം നിങ്ങള്‍ക്കൊപ്പമുണ്ടാവില്ല. നിങ്ങള്‍ ഒരിക്കലും അവന്റെ സുഹൃത്തുക്കളെ കണ്ടിട്ടുണ്ടാവില്ല. പക്ഷേ അവന്‍ നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടിട്ടുണ്ടാവും. കാരണം നിങ്ങളെ അവന്റെ സുഹൃത്തുക്കള്‍ കാണരുതെന്ന് അവന്‍ വിശ്വസിക്കുന്നു. കാരണം വേറെ ഏതെങ്കിലും പെണ്‍കുട്ടികളുമായി അവന്‍ സുഹൃത്തുക്കളുടെ മുന്നില്‍ പോയിട്ടുണ്ടാവും. ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്പോഴും സിംഗിള്‍ എന്നായിരിക്കുകയും ചെയ്യും