ജയലളിതയുടെ മരണം കൊലപാതകം: ഉപയോഗിച്ചത് സ്‌ളോ പോയിസൺ; ശത്രു പാളയത്തിനുള്ളിൽ തന്നെ

ക്രൈം ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ രണ്ടു വർഷത്തിലേറെയായി പിടികൂടിയിരുന്ന മാരക രോഗം എന്തെന്ന് കണ്ടെത്താനാവാതെ വൈദ്യശാസ്ത്ര ലോകം.രക്തത്തെ ബാധിക്കുന്ന അണുബാധയാണെന്നു കണ്ടെത്തിയിരുന്നെങ്കിലും അസുഖം എന്താണെന്നു സ്ഥിരീകരിക്കാൻ അപ്പോളോ ആശുപത്രി അധികൃതർക്കു കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇദയക്കനിയും തമിഴ്‌നാടിന്റെ പുരട്ചി തലൈവിയുമായ ജയലളിതയെ കുടുക്കാൻ സ്‌ളോ പോയിസൺ ഭക്ഷണത്തിൽ കലർത്തി നൽകിയതാണെന്ന ആശങ്ക ശക്തമായിരിക്കുന്നത്.
രണ്ടു വർഷം മുൻപാണ് ജയലളിതയുടെ ശരീരത്തിൽ ആശങ്കാ ജനകമായ രീതിയിൽ അണുബാധ കണ്ടു തുടങ്ങിയത്. അപ്പോളോ ആശുപത്രിയിലും ഇടയ്ക്കു അമേരിക്കയിലും വരെ ചികിത്സ നടത്തിയെങ്കിലും രോഗം എന്താണെന്നു കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട്, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബാംഗ്ലൂർ ജയിലിൽ കഴിഞ്ഞതോടെയാണ് ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള ആശങ്കകൾ പുറം ലോകത്ത് അറിഞ്ഞത്. പരപ്പന അഗ്രഹാരജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് നിരവധി മരുന്നുകൾ കഴിക്കണമെന്ന സത്യവാങ്ങ് മൂലം നൽകിയാണ് ജയലളിത ജയിൽ മോചിതയായത്. മരുന്നുകൾ കഴിക്കുന്നതിനു തോഴി ശശികലയെയും ജയിലിൽ സഹായത്തിനായി അനുവദിക്കണമെന്നും കോടതിയിൽ ജയലളിത ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പിന്നീട് ഓരോ ദിവസവും ജയലളിതയുടെ ആരോഗ്യ സ്ഥിതി മോശമാകുന്ന വാർത്തകളാണ് ചെന്നൈയിലെ പോയസ് ഗാർഡനിൽ നിന്നും പുറത്തു വന്നുകൊണ്ടിരുന്നത്. ഓരോ അവയവങ്ങളെയായി അസുഖം ബാധിക്കുക കൂടി ചെയ്തതോടെ അണുബാധയാണ് അസുഖങ്ങളുടെ കാരണമെന്നും ആശുപത്രി അധികൃതർ കണ്ടെത്തി. എന്നാൽ, അണുബാധയുടെ കാരണം കണ്ടെത്താനോ, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിന്റെ കാരണം കണ്ടെത്താനോ സാധിച്ചിരുന്നില്ല. കരളിന്റെയും വൃക്കകളുടെയും പ്രവർത്തനങ്ങൾ ഓരോ ദിവസവും നിലച്ചു വരുന്ന സാഹചര്യമാണ് കഴിഞ്ഞ 90 ദിവസത്തോളമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ കണ്ടു വന്നിരുന്നത്. എന്നാൽ, ഏറ്റവും ഒടുവിൽ ഹൃദയത്തിന്റെ പ്രവർത്തനത്തെ പോലും ബാധിച്ചതോടെയാണ് മരണം സംഭവിച്ചത്.
ജയലളിതയുടെ ശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കുന്ന രീതിയിലുള്ള സ്‌ളോ പോയിസണാണ് രക്തത്തിൽ കലർന്നതെന്നാണ് സൂചന ലഭിക്കുന്നത്. ഇത്തരത്തിൽ രക്തത്തിൽ അണുബാധയുണ്ടാകണമെങ്കിൽ ഏതെങ്കിലും രീതിയിലുള്ള അണുക്കൾ രക്തത്തിൽ കലരുകയോ, ഭക്ഷണത്തിൽ കലർത്തി നൽകുകയോ ചെയ്യണമെന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സർജൻ നൽകുന്ന വിവരം. അപ്പോളോ ആശുപത്രി അധികൃതരും ഇത്തരത്തിലുള്ള അണുബാധയെന്ന സൂചനകൾ ശരിവയ്ക്കുന്നുണ്ട്. ശരീരരത്തിലെ ഓരോ അവയവത്തെയും ബാധിക്കുന്ന രീതിയിൽ എങ്ങിനെ അണുബാധ രക്തത്തിൽ കലർന്നു എന്നതാണ് മെഡിക്കൽ വിദഗ്ധരെ പോലും അതിശയിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top