തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കര ചെങ്കല്‍ ഗാന്ധി തീര്‍ത്ഥത്തില്‍ ശനിയാഴ്ച നടക്കുന്ന സര്‍വ്വമത പ്രാര്‍ത്ഥനാസംഗമവും സ്‌നേഹദീപ വലയവും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും.അഖിലേന്ത്യ ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍ ,ഏകലവ്യാശ്രമ മഠാധിപതി സ്വാമി അശ്വതി തിരുന്നാള്‍, നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് ഡോ.വിന്‍സന്റ് സാമ്യുവല്‍, ഇമാം പാച്ചല്ലൂര്‍ അബ്ദുള്‍ സലിം മൗലവി തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള റെയിന്‍ബോയുടെ ആഭിമുഖ്യത്തിലാണ് സര്‍വ്വമത പ്രാര്‍ത്ഥനാസംഗമം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി മാലിന്യം നിറഞ്ഞ് കിടന്നിരുന്ന തടാകത്തെ അതില്‍ നിന്നും വിമുത്മാക്കിയത് ഗാന്ധിമിത്ര മണ്ഡലത്തിന്റെ നേതൃത്വത്തിലായിരുന്നു.