സ്വന്തം ലേഖകൻ
കൊച്ചി: ചെമ്മണ്ണൂർ ഗ്രൂപ്പിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ മാധ്യമങ്ങളിൽ സത്യം പ്രചരിപ്പിച്ചു ചെ്മ്മണ്ണൂർ ഗ്രൂപ്പ് രംഗത്ത്.കാളപെറ്റു എന്നു കേട്ട ഉടന്‍ കയറെടുക്കരുതെന്നും വ്യാജ വാര്‍ത്തകള്‍ കൊണ്ടും വിശ്വാസിത നേടിയ ഈ സ്ഥാപനത്തെ തകര്‍ക്കാന്‍ ആവില്ല എന്നും ചെമ്മണ്ണുര്‍ ജ്വല്ലറി പ്രസ്ഥാവനയില്‍ അവകാശപ്പെട്ടു. സോഷ്യൽ മീഡിയകൾ ഉപയോഗിച്ചുകൊണ്ടുള്ള കുപ്രചരണങ്ങളാൽ തകർക്കാൻ കഴിയുന്നതല്ല 153 വർഷത്തെ വിശ്വസ്ത പാരമ്പര്യത്താൽ ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് നേടിയെടുത്ത ജനവിശ്വാസം എന്നും ചെമ്മണ്ണുര്‍ ജ്വല്ലറി ഗ്രൂപ്പ് പ്രസ്ഥാവനയില്‍ അവകാശപ്പെട്ടു.
പൊതുജനശ്രദ്ധയ്ക്ക്
വിലക്കുറവിൽ സ്വർണ്ണാഭരണങ്ങൾ ലഭ്യമാക്കുന്ന ബോബി & മറഡോണ ‘പറക്കും ജ്വല്ലറി’ ആദ്യമായി ഇന്ത്യയിൽ തുടങ്ങിയതുകൊണ്ടും, കേരളത്തിൽ നിന്ന് ആദ്യമായി അമേരിക്കയിൽ ഞങ്ങൾ ജ്വല്ലറി ആരംഭിച്ചതുകൊണ്ടും, 62 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ‘ഓക്‌സിജൻ സിറ്റി’ എന്ന കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് തുടങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചതുകൊണ്ടും ഉണ്ടായ ബിസിനസ് വൈരാഗ്യം മൂലം എതിർഗ്രൂപ്പ് ചില വ്യക്തികൾക്ക് പണം കൊടുത്ത്, ഏഴായിരത്തോളം ജീവനക്കാർ ജോലി ചെയ്യുന്ന ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിനെതിരെ കുപ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
ആർക്കും ആരെക്കുറിച്ചും എപ്പോൾ വേണമെങ്കിലും ഒരു ലൈസൻസുമില്ലാതെ എന്തും എഴുതുവാൻ സാധിക്കുന്ന സോഷ്യൽ മീഡിയകളിലൂടെയും ചില ഓൺലൈൻ മഞ്ഞപത്രങ്ങളിലൂടെയും ഇവർ വ്യാജപ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
കൂടാതെ ചില വ്യാജപരാതികൾ നൽകിയും, തുടങ്ങുവാൻ പോകുന്ന പല പ്രൊജക്ടുകൾക്കെതിരെപോലും കള്ള പ്രചരണങ്ങളും ജാഥകളും വരെ ഇവർ നടത്തുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഞങ്ങളുടെ ഷെയർ ഹോൾഡേഴ്‌സിൽ തെറ്റിദ്ധാരണ ഉളവാക്കി, ഞങ്ങൾ പുതിയതായ് തുടങ്ങാൻ പോകുന്ന സംരംഭങ്ങൾ മുടക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് എതിർഗ്രൂപ്പും അവരുടെ പണംപറ്റിയ വ്യക്തികളും പ്രവർത്തിക്കുന്നത്.കഴിഞ്ഞ 153 വർഷക്കാലമായി ഞങ്ങളിൽ വിശ്വാസമർപ്പിച്ച് കൂടെ നിന്ന എല്ലാ മാന്യ ഉപഭോക്താക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
വിശ്വസ്തതയോടെ,
ഡോ. ബോബി ചെമ്മണൂർ, ചെയർമാൻ & എം.ഡി, ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്.