വ്യവസായരംഗത്ത് ഒരുപിടി മുന്നില്‍ നില്‍ക്കാനാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ലക്ഷ്യം. ആരെയും ഞെട്ടിക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കാനാണ് ചെമ്മണ്ണൂര്‍ എത്തുന്നത്. 6000 കോടി മുടക്കി തൃശ്ശൂരില്‍ ഓക്സിജന്‍ സിറ്റിയാണ് ഒരുക്കുന്നത്. തൃശ്ശൂര്‍-മണ്ണുത്തി നാഷണല്‍ ഹൈവേ 47ല്‍ 62 ഏക്കറിലാണ് ഓക്സിജന്‍ സിറ്റി നിര്‍മ്മിക്കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള വില്ലകള്‍, ഫ്ളാറ്റുകള്‍, ഐടി പാര്‍ക്ക്,റോപ് വേ, സ്നോ സിറ്റി, ബേര്‍ഡ് സാങ്ച്വറി, മറീന്‍ അക്വേറിയം, വാക്സ് മ്യൂസിയം, ത്രില്ലിങ് റൈഡ്സ് എന്നിവ അടങ്ങിയ അമ്യൂസ്മെന്റ് പാര്‍ക്ക്, മള്‍ട്ടിപ്ലക്സ്, ഷോപ്പിങ് മാള്‍, ഹോട്ടല്‍, സ്കൂള്‍, ബാങ്ക്, ഹോളിസ്റ്റിക് സെന്റര്‍, സ്പോര്‍ട്സ് സെന്റര്‍, കണ്വെന്ഷന് സെന്റര്‍, ഫുഡ്കോര്‍ട്ട്, ഹെലിപാഡ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരു കുട കീഴില്‍ ഒരുക്കും.
പരിസ്ഥിതിക്ക് യാതൊരു വ്യതിയാനവും വരുത്താതെ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള രൂപ കല്പനയാണ് ഓക്സിജന്‍ സിറ്റിയുടേത്. 10ാം നമ്പര്‍ വസതി ഫുട്ബോള്‍ ഇതിഹാസവും ഗോള്‍ഡ് പാര്‍ട്ണറുമായ മറഡോണയുടേതായിരിക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ അറിയിച്ചു. ഫുട്ബോള്‍ താരങ്ങളെ വാര്ത്തെടുക്കുന്നതിനായ് ഇന്റര്‍നാഷണല്‍ കോച്ചിങ് സൗകര്യമുള്ള സ്പോര്‍ട്സ് സെന്ററും സജ്ജമാക്കുന്നുണ്ട്.
ബിസിനസ് അവസരങ്ങളഉം ഇരുപത്തൊമ്പതിനായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ഓക്സിജന്‍ സിറ്റിയുടെ ലോഞ്ച് ഓഗസ്റ്റിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.