പാലക്കാട്: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം ബോചെയും സിനിമാതാരം അദിതി രവിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന എം.കെ. ജയപ്രകാശ് (ചെയര്‍മാന്‍, ഷൊര്‍ണൂര്‍ നഗരസഭ), സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന പ്രവീണ്‍ കുഞ്ഞുമോന്‍ (വാര്‍ഡ് കൗണ്‍സിലര്‍, ഷൊര്‍ണൂര്‍ നഗരസഭ) എന്നിവര്‍ നിര്‍വ്വഹിച്ചു. ഇ.പി. നന്ദകുമാര്‍ (വാര്‍ഡ് കൗണ്‍സിലര്‍, ഷൊര്‍ണൂര്‍ നഗരസഭ) കെ.ബി ജൂബി (വ്യാപാരി വ്യവസായി ഏകോപന സമിതി), കെ.കെ യുസഫ് ഹാജി (പ്രസിഡണ്ട്, ഗോള്‍ഡ് അസോസിയേഷന്‍), വി.പി. സുരേന്ദ്രന്‍ (ട്രഷറര്‍, കെ.വി.വി.ഇ.എസ്.), വി.ആര്‍. ഷാജു (വൈസ് പ്രസിഡന്റ്, കെ.വി.വി.ഇ.എസ്.), അന്ന ബോബി (ഡയറക്ടര്‍), സാം സിബിന്‍ (ഡയറക്ടര്‍), വി.കെ. ശ്രീരാമന്‍ (പിആര്‍ഒ, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) എന്നിവര്‍ ആശംസകളറിയിച്ചു. അനില്‍ സി.പി. (ജി.എം. മാര്‍ക്കറ്റിംഗ്, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (പിആര്‍ഒ, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്) നന്ദിയും അറിയിച്ചു. ഉദ്ഘാടനവേളയില്‍ ഷൊര്‍ണൂരിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ബോചെ വിതരണം ചെയ്തു.
അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാര്‍, ബൈക്ക്, സ്‌കൂട്ടര്‍, ടിവി, ഫ്രിഡ്ജ്, ഐഫോണ്‍ എന്നീ സമ്മാനങ്ങള്‍. ബംപര്‍ സമ്മാനം കിയ സെല്‍ടോസ് കാര്‍. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനം. ഈ ഓഫര്‍ 10 ദിവസത്തേക്ക് മാത്രം. ഉയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. വിവാഹ പര്‍ച്ചേയ്‌സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനിച്ചു.