ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ വജ്ര ഡയമണ്ട് ഫെസ്റ്റിന് തുടക്കം; ഫെസ്റ്റ് പ്രശസ്ത സിനിമാ താരം വി. കെ. ശ്രീരാമനും ഡോ. റസിയയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

ലോകോത്തര നിലവാരമുള്ള ഡയമണ്ട് ആഭരണങ്ങളുടെ വിപുല ശ്രേണിയുമായ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ വജ്ര ഡയമണ്ട് ഫെസ്റ്റ് പ്രശസ്ത സിനിമാ താരം വി. കെ. ശ്രീരാമനും ഡോ. റസിയയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും കൂടാതെ ഐഫോണ്‍, ഗോള്‍ഡ് കോയിന്‍, എന്നിങ്ങനെ നിരവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരവും 2018 ജനുവരി 5 വരെ നീണ്ടുനില്‍ക്കുന്ന വജ്ര ഡയമണ്ട് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. പഴയ 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ ഡയമണ്ട് ആഭരണങ്ങളാക്കി മാറ്റിവാങ്ങുമ്പോള്‍ പവന് 1000 രൂപ കൂടുതല്‍ ഉപഭോക്താവിന് ലഭിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹ പര്‍ച്ചേയ്‌സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈജിപ്ഷ്യന്‍, ഇറ്റാലിയന്‍, ടര്‍ക്കിഷ്, സിംഗപ്പൂര്‍ തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളുടെ അതിവിപുല ശേഖരവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

Top